റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നതായി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി

ന്യുഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രാന്‍സിലും പരാതി. 'ഷെര്‍പ' എന്ന സംഘടനയാണ് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ ഫിനാന്‍ഷ്യല്‍ പ്രൊസിക്യുട്ടേഴ്‌സ് ഓഫീസിന് പരാതി നല്‍കിയത്. ഇടപാടില്‍ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.

ദസ്സൗട്ട് ഏവിയേഷന്റെ പങ്കാളിയായി പ്രതിരോധ മേഖലയില്‍ മുന്‍ പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ നിശ്ചയിച്ചതിലും 36 റഫാല്‍ യുദ്ധവിമാനങ്ങളുടെ ഇടപാടിലും അന്വേഷണം വേണമെന്നാണ് ആവശ്യം. ഇടപാടിനെതിരെ ഇന്ത്യയില്‍ ഒരു മുന്‍ മന്ത്രിയും അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന ഒരു അഭിഭാഷകനും പരാതിപ്പെട്ട സാഹചര്യത്തിലാണ് ഈ പരാതിയെന്നും 'ഷെര്‍പ' പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരം ദുരുപയോഗം ചെയ്തുവെന്നും റഫാല്‍ ഇടപാടിനായി കമ്പനിക്ക് വഴിവിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കിയെന്നും ആരോപണമുണ്ടെന്നും ഷെര്‍പ ചൂണ്ടിക്കാട്ടുന്നു.

തങ്ങള്‍ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകളില്‍ നാഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓഫീസ് ഉചിതമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഷെര്‍പ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒക്‌ടോബര്‍ അവസാന വാരമാണ് ഷെര്‍പ പരാതി നല്‍കിയത്.



from mangalam.com https://ift.tt/2BvteAR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages