ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തരസെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ഊര്‍ജ്ജിത ശ്രമം തുടരുന്നു. ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്നും അലന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് മുന്നോട്ടു വന്നിട്ടുണ്ട്. 1966 ലും 1991 ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രക്കാരുമായി ഇടപെട്ടിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്.
നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യ നിര്‍ദേശം. ഉച്ചയ്‌ക്കോ വൈകുന്നേരമോ ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്ത് ഉണ്ടാകില്ല. ആ സമയത്ത് ചെറിയ സംഘം തീരത്തേയ്ക്ക് പോയി തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം എടുക്കാന്‍ അവര്‍ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പ് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തി പ്രദേശിക മത്സ്യത്തൊഴിലാളികളുടെ സഹായം തേടുന്നത് നന്നായിരിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ 2015 വരെ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേള്‍ക്കുന്നത് ഉചിതമായിരിക്കുമെന്ന നിലപാടിലാണ് നരവംശ ശാസ്ത്രജ്ഞര്‍.
ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരെ ശത്രുവായി കാണുന്നതിലും പണ്ഡിറ്റ് എതിരഭിപ്രായം രേഖപ്പെടുത്തി. നമ്മളാണ് യഥാര്‍ത്ഥത്തില്‍ കയ്യേറ്റക്കാര്‍. അവരുടെ പ്രദേശത്ത് നമ്മള്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അവര്‍ അവരുടെ രക്ഷനേടുകയാണ് ചെയ്തത്. ആദ്യ തവണ അമ്പെയ്തപ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ ദുരന്തം ഉണ്ടാകുന്നതില്‍ നിന്നും ഒഴിവാകാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് 25,000 രൂപ നല്‍കി അവരുടെ സഹായത്തോടെയാണ് അലര്‍ ദ്വീപില്‍ എത്തിയത്. ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് അലനെ ഗോത്രവര്‍ഗ്ഗക്കാര്‍ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചിടുന്നതും കണ്ടത്.
from mangalam.com https://ift.tt/2DGjipC
via IFTTT
No comments:
Post a Comment