സുഹൃത്തിനെതിരെ നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ സ്‌റ്റേഷനില്‍ ചെന്ന യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പുതിയ പരാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

സുഹൃത്തിനെതിരെ നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ സ്‌റ്റേഷനില്‍ ചെന്ന യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പുതിയ പരാതി

താനെ: സുഹൃത്തിനെതിരെ നല്‍കിയ ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ സ്‌റ്റേഷനില്‍ ചെന്ന യുവതിയെ പോലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. 23കാരിയാണ് പീഡനത്തിന് ഇരയായെന്ന പരാതിയുമായി എത്തിയിരിക്കുന്നത്.

സംഭവത്തില്‍ എസ്.ഐ റോഹന്‍ ഗൊഞ്ചാരിയെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376(ബലാത്സംഗം), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എസ്.ഐയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

സുഹൃത്തിനെതിരെ നേരത്തെ യുവതി മുംബൈയിലെ മങ്കുര്‍ദ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷണത്തിന് ശാന്തി നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. തന്റെ നല്ല സുഹൃത്തായിരുന്നു പ്രതിയെന്നും അതിനാല്‍ പരാതി പിന്‍വലിക്കുകയാണെന്നും യുവതി പിന്നീട് വ്യക്തമാക്കി.

എന്നാല്‍ സുഹൃത്തിനെ വിട്ടയക്കണമെങ്കില്‍ ഓഗസ്റ്റ് 16ന് രാജ്‌നോലി ബൈപാസില്‍ എത്തി തന്നെ കാണണമെന്ന് എസ്.ഐ ആവശ്യപ്പെട്ടുവത്രേ. അവിടെനിന്നും കല്യാണിലുള്ള എസ്.ഐയുടെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം 21നാണ് കൊങ്കോണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.



from mangalam.com https://ift.tt/2Ra4OlX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages