വയ്യാഡോളിഡിനെ തോല്‍പ്പിച്ചു; ബാഴ്സയെ മറികടന്ന് സെവിയ്യ ഒന്നാമത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

വയ്യാഡോളിഡിനെ തോല്‍പ്പിച്ചു; ബാഴ്സയെ മറികടന്ന് സെവിയ്യ ഒന്നാമത്

സെവിയ്യ: റയൽ വയ്യാഡോളിഡിനെതിരായ ഒരു ഗോൾ ജയത്തോടെ സ്പാനിഷ് ലീഗിൽ വമ്പൻമാരായ ബാഴ്സലോണയെ മറികടന്ന് സെവിയ്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ശനിയാഴ്ച നടന്ന അത്ലറ്റിക്കോ മാഡ്രിഡ്-ബാഴ്സലോണ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ വയ്യാഡോളിഡിനെതിരേ ജയിച്ചാൽ സെവിയ്യക്ക് ഒന്നാമതെത്താമെന്ന സ്ഥിതി വന്നു. പോർച്ചുഗീസ് താരം ആ്രേന്ദ സിൽവയുടെ ഗോളിൽ സെവിയ്യ, വയ്യാഡോളിഡിനെ തോൽപ്പിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കി. സിൽവയുടെ എട്ടാം ലീഗ് ഗോളായിരുന്നു ഇത്. വ്യാഴാഴ്ച നടക്കുന്ന യൂറോപ്പ ലീഗ് മത്സരത്തിനു ശേഷം ഡിസംബർ രണ്ട് ഞായറാഴ്ച ആൽവസിനെതിരെയാണ് സെവിയ്യയുടെ അടുത്ത ലീഗ് മത്സരം. 13 മത്സരങ്ങൾ കളിച്ച സെവിയ്യക്ക് ഇപ്പോൾ 26 പോയിന്റുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 25 പോയിന്റാണുള്ളത്. 24 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്. ഐബറിനോട് പരാജയപ്പെട്ട യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ്. Content Highlights: sevilla overtake barcelona to go top in la liga


from mathrubhumi.latestnews.rssfeed https://ift.tt/2FIkY4N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages