കീവ്: ഉക്രൈനിന്റെ മൂന്ന് പടക്കപ്പലുകൾ റഷ്യപിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോസ്കോയ്ക്ക് സമീപത്തെ ക്രിമിയയിലെ സമുദ്രഭാഗത്താണ് സംഭവം. കപ്പലുകളിലെ ജീവനക്കാർക്ക് നേരെ റഷ്യ വെടിയുതിർത്തതായും ജീവനക്കാർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തി. തങ്ങളുടെ സമുദ്ര അതിർത്തിയിലേക്ക് ഉക്രൈൻ കപ്പലുകൾ പ്രവേശിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് റഷ്യ ആരോപിച്ചു. റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്നും വെറിപിടിച്ചതായിരുന്നെന്നുമാണ് ഉക്രൈൻ പ്രസിഡന്റ് പെട്രോ പോറോഷെൻകോ പറഞ്ഞത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗൺസിലുമായി ഒരു അടിയന്തിര യോഗത്തിനായി റഷ്യ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഉക്രൈനിന്റെ രണ്ട് സായുധ കപ്പലുകളും ഒരു നൗകയുമാണ് റഷ്യ പിടിച്ചെടുത്തിരിക്കുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങളാലാണ് ഇവയെ തടഞ്ഞതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. പാശ്ചാത്യ ശക്തികളുമായി ഉക്രൈനുള്ള ബന്ധങ്ങൾ റഷ്യയെഅസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകൾ നടപ്പാക്കുകയാണ് ഉക്രൈൻ ചെയ്യുന്നതെന്നാണ് റഷ്യയുടെ ആരോപണം. യൂറോപ്യൻ യൂണിയൻ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെടാനും ശ്രമിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മേഖലയിൽഉടലെടുത്ത സംഘർഷാവസ്ഥയെ ആശങ്കയോടെയാണ് മറ്റു രാജ്യങ്ങൾ നോക്കിക്കാണുന്നത്. content highlights:Russia Seizes 3 Ukrainian Navy Ships After Gunfire in Black Sea
from mathrubhumi.latestnews.rssfeed https://ift.tt/2TKKucj
via
IFTTT
No comments:
Post a Comment