കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് മാലെദ്വീപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കടക്കെണിയില്‍ നിന്ന് രക്ഷിക്കണമെന്ന് ഇന്ത്യയോട് മാലെദ്വീപ്

ന്യൂഡൽഹി: വികസനപദ്ധതികൾ പൂർത്തിയാക്കാൻ ഇന്ത്യയുടെ സഹായം തേടി മാലെദ്വീപ്. പദ്ധതികൾ പൂർത്തിയാക്കാൻ വിദേശരാജ്യങ്ങളോട് വാങ്ങിയ തുക തിരിച്ചടയ്ക്കാനും കൂടിയാണ് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീൻ സർക്കാർ വരുത്തിവച്ച കടബാധ്യതകൾ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലെദ്വീപ് പറയുന്ന തുകയും മാലെദ്വീപിന് നൽകിയെന്ന് ചൈന പറയുന്ന തുകയും തമ്മിൽ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും അധികൃതർ പറയന്നു. തങ്ങൾ നേരിടുന്ന ഏത് പ്രതിസന്ധിയിലും ഇന്ത്യ കൂടെനിൽക്കുമെന്നാണ് പ്രതീക്ഷ. ശുദ്ധജലദൗർലഭ്യത,മാലിന്യ നിർമ്മാർജനം ആരോഗ്യരംഗത്തിന്റെ ശാക്തീകരണം എന്നിവയിലെല്ലാം ഇന്ത്യ സഹായിക്കുമെന്ന്മാലെദ്വീപ് പ്രതീക്ഷിക്കുന്നുണ്ട് എന്നും മാലെദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി തിങ്കളാഴ്ച്ച സംസാരിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചർച്ച നടത്തുമെന്നാണ് വിവരം. മാലെദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായാണ് ഇത്. പുറത്താക്കപ്പട്ട അബ്ദുൾ യമീൻ സർക്കാർ അനാവശ്യമായി നിരവധി കടങ്ങൾ വരുത്തിവച്ചിട്ടുണ്ടെന്നാണ് മാലെദ്വീപ് ഇപ്പോൾ പറയുന്നത്. മാലദ്വീപ് ചൈനയുമായി ചേർന്ന് പല പദ്ധതികളും തുടങ്ങിവച്ചിരുന്നു. അബ്ദുള്ള യമീൻ സർക്കാർ ശ്രമിച്ചത് ഒരു രാജ്യത്തെ ശത്രുവാക്കിക്കൊണ്ട് മറ്റൊരു രാജ്യത്തെ മിത്രമാക്കുക എന്നതിനായിരുന്നു. എന്നാൽ, പുതിയ സർക്കാരിന്റെ നയം അതല്ല എന്നും എല്ലാവരുടെയും സഹായം തങ്ങൾക്കാവശ്യമുണ്ടെന്നും വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ് പറയുന്നു. conent highlights:mounting debt, Maldives seeks assistance from India


from mathrubhumi.latestnews.rssfeed https://ift.tt/2OZzrIQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages