ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തിരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

കൊളംബോ: ശ്രീലങ്കയിൽ ആഴ്ചകളോളം നീണ്ട ഭരണപ്രതിസന്ധിക്കൊടുവിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു. ജനുവരി അഞ്ചിന് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും. റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ ആ സ്ഥാനത്ത് അവരോധിച്ച സിരിസേനയുടെ നടപടിയാണ് രാജ്യത്ത് പ്രതിസന്ധിക്ക് കാരണമായത്. നവംബർ 14-ന് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമ്മേളനം നടക്കാനിരിക്കേയാണ് തീരുമാനം. 225 അംഗ പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിൽ സിരിസേന വെള്ളിയാഴ്ച രാത്രി ഒപ്പിട്ടതായി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗം വ്യക്തമാക്കി. പാർലമെന്റിൽ രാജപക്സെയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണിത്.


from mathrubhumi.latestnews.rssfeed https://ift.tt/2z153ZA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages