ന്യൂഡൽഹി: താലിബാനുമായി വിവിധ രാജ്യങ്ങൾമോസ്കോയിൽ വെച്ച് നടത്തുന്ന സമാധാന ചർച്ചയിൽ ഇന്ത്യയും പങ്കാളിയാണെന്ന വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം. മോസ്കോയിൽ നടക്കുന്ന പരിപാടിയിൽ നിരീക്ഷകതലത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാനിൽ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം എന്ന നിലയിലാണ് പരിപാടിയോട് സഹകരിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ടി.സി.എ രാഘവൻ, അമർ സിൻഹ എന്നീ വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്മോസ്കോയിൽ ഉള്ളത്. അഫ്ഗാൻ സർക്കാർ നേതൃത്വം നൽകുന്ന ശ്രമങ്ങളെ മാത്രമേ പിന്തുണയ്ക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്. അഫ്ഗാനിസ്ഥാനുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ നടക്കാൻ പോകുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തിൽ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. മോസ്കോ കോൺഫെറൻസ് എന്നറിയപ്പെടുന്ന യോഗത്തിൽ റഷ്യ,അമേരിക്ക, പാകിസ്താൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളും താലിബാനും പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കാൻ ഇറാൻ, കസാഖിസ്ഥാൻ, കിർഗിസ്താൻ, താജിക്കിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക് റിപ്പോർട്ട് ചെയ്തിരുന്നു. content highlights:No talks with Taliban- India
from mathrubhumi.latestnews.rssfeed https://ift.tt/2FcFvhx
via
IFTTT
No comments:
Post a Comment