ഒട്ടാവ: കരാർ വ്യവസ്ഥകൾ അംഗീകരിക്കാതെ തപാൽ ജീവനക്കാർ സമരം തുടങ്ങിയതോടെകാനഡയിലെ തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. തപാലിൽ വരുന്ന കത്തുകളും പാർസലുകളും വിലാസങ്ങളിലേക്ക് എത്തിക്കാൻ പറ്റാത്ത സാഹചര്യത്തിൽ തപാൽ മാർഗം ഒന്നും അയക്കരുതെന്ന് മറ്റ് രാജ്യങ്ങളോട് അഭ്യർഥിച്ചിരിക്കുകയാണ് കാനഡ. തപാൽ വകുപ്പിലെ ജോലിക്കാരുടെ സമരം അഞ്ചാമത്തെ ആഴ്ചയിലേക്ക് കടന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അവധിക്കാലം വരാനിരിക്കെ അനുനയ നടപടികൾ സ്വീകരിക്കാർ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും സർക്കാരും തയ്യാറായേക്കുമെന്നാണ് ലഭ്യമായ വിവരം. ഇ-ബേ ഉൾപ്പെടെയുള്ള ഓൺലൈൻ വ്യാപാര കമ്പനികൾ അവധിക്കാല ഓഫർ വിൽപ്പനകൾ ആരംഭിക്കുമ്പോഴേക്കും പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്ലാക്ക് ഫ്രൈഡേയും, സൈബർ മൺഡേ സെയിൽസും ഉൾപ്പെടെയുള്ള ഉത്സവകാല വിപണി നവംബർ 23ന് ആരംഭിക്കും. പാർസലുകളും കത്തുകളും കെട്ടിക്കിടക്കുന്ന നിലവിലെ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നുള്ള മെയിലുകൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കാനഡ തപാൽ വകുപ്പ് അറിയിച്ചു. കരാർ വ്യവസ്ഥകളിൽ പ്രതിഷേധിച്ച് ഒക്ടോബർ 22 മുതലാണ് ജോലിക്കാർ സമരം ആരംഭിച്ചത്. കാനഡയിൽ ഓൺലൈൻ ഷോപ്പിങ് വഴി വാങ്ങുന്ന മൂന്നിൽ രണ്ട് ഉത്പന്നങ്ങളും ആളുകളിലേക്ക് എത്തിക്കുന്നത് തപാൽ മാർഗമാണ്. Content Highlights:Canada Postal Service Asks World to Stop Writing to It
from mathrubhumi.latestnews.rssfeed https://ift.tt/2BcCwBz
via
IFTTT
No comments:
Post a Comment