ഓമ്‌നിയും ജിപ്‌സിയും നാനോയും പുന്തോയും നിരത്തില്‍നിന്ന് മറയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഓമ്‌നിയും ജിപ്‌സിയും നാനോയും പുന്തോയും നിരത്തില്‍നിന്ന് മറയും

മുംബൈ: ബിഎസ്-6 മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി നിരത്തിലുള്ള പല ജനകീയ വാഹനങ്ങളുടെയും ഉത്പാദനം നിർത്തുന്നു. 1984 മുതൽ നിരത്തിലുള്ള മാരുതിയുടെ ബെസ്റ്റ് സെല്ലിങ് വാഹനമായ ഓമ്നി, ഇന്ത്യൻ സൈന്യം ഉൾപ്പടെ സുരക്ഷാ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ വ്യാപാകമായി ഉപയോഗിക്കുന്ന മാരുതി ജിപ്സി, ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാറെന്ന വിശേഷണത്തോടെ ഇറങ്ങിയ ടാറ്റ നാനോ തുടങ്ങിയവയുടെ നിർമാണമാണ് നിർത്തുന്നത്. ഇലക്ട്രിക് കാറായ മഹീന്ദ്ര ഇ 20, ഫിയറ്റ് പുന്തോ എന്നിവയുടെ നിർമാണവും നിർത്തിയേക്കും. ഹ്യൂണ്ടായ് ഇയോൺ, ഹോണ്ട ബ്രയോ എന്നിവയുടെ നിർമാണം കമ്പനികൾ ഇതിനകം നിർത്തി. നാനോയുടെയും ഇ-20യുടെയും ഓമ്നിയുടെയും പുന്തോയുടെയും നിർമാണം 2019 ഏപ്രിലിലോടെ നിർമാണം നിർത്തും. ബിഎസ്-6 മാനദണ്ഡങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിസാൻ ടെറാനോ, ഫിയറ്റ് ലീനിയ, ഫോക്സ് വാഗൺ അമിയോ തുടങ്ങിയവയുടെ ഉത്പാദനവും നിർത്തിവെയ്ക്കേണ്ടിവരും. പുതിയ വ്യവസ്ഥകളനുസരിച്ച് വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുമാത്രമെ ഇനി പഴയവാഹനങ്ങളായാലും നിരത്തിലിറക്കാൻ കഴിയൂ. Content Highlights:Many old car models to cease production, Maruti Omni, Gypsy, Tata Nano


from mathrubhumi.latestnews.rssfeed https://ift.tt/2Q5BFuA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages