ആല്‍ക്കഹോല്‍ പരിശോധനയില്‍ പരാജയപ്പെട്ടു; പൈലറ്റിന്റെ ലൈസന്‍സ് എയര്‍ ഇന്ത്യ റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ആല്‍ക്കഹോല്‍ പരിശോധനയില്‍ പരാജയപ്പെട്ടു; പൈലറ്റിന്റെ ലൈസന്‍സ് എയര്‍ ഇന്ത്യ റദ്ദാക്കി

ന്യുഡല്‍ഹി: മൂന്നു മാസത്തിനിടെ രണ്ടു തവണ ആല്‍ക്കഹോല്‍ പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിന്റെ ലൈസന്‍സ് എയര്‍ ഇന്ത്യ റദ്ദാക്കി. അരവിന്ദ് കത്പാലിയ എന്ന 56കാരനെയാണ് എയര്‍ ഇന്ത്യ സസ്‌പെന്റ് ചെയ്തത്. വിമാനം പറത്താന്‍ ഒരുങ്ങുന്നതിന് തൊട്ടുമുന്‍പാണ് ഇദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ഓഗസ്റ്റിലും സമാനമായ രീതിയില്‍ഇദ്ദേഹത്തെ പിടികൂടിയിരുന്നു. എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് ഓപറേഷന്‍സിലെ ഡയറക്ടര്‍ കൂടിയാണ് അരവിന്ദ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് ലണ്ടനിലെ ഹീത്രുവിലേക്ക് പുറപ്പെടേണ്ടിരുന്ന എയര്‍ ഇന്ത്യ 111 വിമാനം പുറപ്പെടുന്നതിനു മുന്‍പായിരുന്നു അരവിന്ദിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. പൈലറ്റിനെ മാറ്റിയതിനെ തുടര്‍ന്ന് സര്‍വീസ് വൈകിയാണ് പുറപ്പെട്ടത്. ഓരോ സര്‍വീസിനും മുന്‍പും ശേഷവും പൈലറ്റുമാര്‍ സ്വമേധയാ ആല്‍ക്കഹോല്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് ചട്ടം. മദ്യം കഴിച്ചു എന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ക്യാപ്റ്റന്‍ അരവിന്ദിന് മൂന്നു വര്‍ഷം വരെ വിലക്ക് വന്നേക്കാം. മറ്റൊരു പൈലറ്റ് പരിശോധനയ്ക്ക വിസമ്മതിച്ചു. ഇദ്ദേഹത്തെയും സസ്പെന്റു ചെയ്തിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓഗസനൈസേഷന്‍ ശിപാര്‍ശ അനുസരിച്ച് സുരക്ഷിതമായി വിമാനം പറത്തുന്നതിന് രക്തത്തിലെ ആല്‍ക്കഹോലിന്റെ അളവ് 'സീറോ' ആയിരക്കണം. എന്നാല്‍ അരവിന്ദിന്റെ രക്തത്തില്‍ 007% മദ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 19ന് ഡല്‍ഹി-ബംഗലൂരു എഐ174 വിമാനം പുറപ്പെടും മുന്‍പ് പൈലറ്റായിരുന്ന അരവിന്ദ് ബ്രീത്ത് അനലൈസര്‍ പരിശോധനയ്ക്ക് വഴങ്ങിയിരുന്നില്ല. ബംഗലൂരുവില്‍ ഇറങ്ങിയ ശേഷവും പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പരാതിപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് യാത്ര ചെയ്ത വിമാനം പറത്തിയ അരവിന്ദ് അന്നും ആല്‍ക്കഹോല്‍ പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.

അരവിന്ദിനെതിരെ നിരവധി പരാതികള്‍ വേറെയുമുണ്ട്. കള്ളയൊപ്പിടല്‍, ഒരു ഡോക്ടറെ ഭീഷണിപ്പെടുത്തി, ഏവിയേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചു എന്നിവ കാണിച്ച് പൈലറ്റുമാരുടെ യൂണിയന്‍ ഓഗസ്റ്റ് 24ന് അരവിന്ദിനെതിരെ പരാതി നല്‍കിയിരുന്നു.



from mangalam.com https://ift.tt/2T82cWO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages