'ഇന്റര്‍നെറ്റോ അതെന്തു സാധനം?' 70 ശതമാനം ചോദിക്കുന്നത് ഇങ്ങിനെ; ആധുനികരെന്ന പാകിസ്താന്റെ വാദം വെറും വാചകമടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

'ഇന്റര്‍നെറ്റോ അതെന്തു സാധനം?' 70 ശതമാനം ചോദിക്കുന്നത് ഇങ്ങിനെ; ആധുനികരെന്ന പാകിസ്താന്റെ വാദം വെറും വാചകമടി

ഇസ്‌ളാമാബാദ്: ടെലി സാന്ദ്രത സംബന്ധിച്ച പാക് സര്‍ക്കാരിന്റെ വാദങ്ങളെ തള്ളി പാകിസ്താനില്‍ 15 നും 65 നും ഇടയില്‍ പ്രായക്കാരായ 69 ശതമാനം ആള്‍ക്കാര്‍ക്കും ഇന്റര്‍നെറ്റ് പരിചയം ഇല്ലെന്ന് റിപ്പോര്‍ട്ട്. പാകിസ്താനിലെ 2000 വീടുകള്‍ കേന്ദ്രീകരിച്ച് ശ്രീലങ്കന്‍ സ്ഥാപനമായ ലിര്‍നേ ഏഷ്യ എന്ന സ്ഥാപനം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 15 നും 65 നും ഇടയില്‍ പ്രായക്കാരായ 98 ശതമാനം പേരുടെയും പ്രാതിനിധ്യം ഉറപ്പാക്കി ആയിരുന്നു സര്‍വേ. 2017 ഒക്‌ടോബറിനും ഡിസംബറിനും ഇടയിലായിരുന്നു സര്‍വേ നടന്നത്.

പാകിസ്ഥാന്‍ കെലികോം അതോറിറ്റി വെബ്‌സൈറ്റില്‍ 152 ദശലക്ഷം ആക്ടീവ് സെല്ലുലാര്‍ സബ് സ്‌ക്രൈബര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. സര്‍വേ വ്യക്തമാക്കിയത് ഏഷ്യന്‍ രാജ്യങ്ങളില്‍ മുഴൂവനും തന്നെ ഇന്റര്‍നെറ്റ് ബോധവല്‍ക്കരണം ഒരു വലിയ പ്രശ്‌നമാണെന്നാണ്. പാകിസ്താനില്‍ ഇന്റര്‍നെറ്റ് ബോധമുള്ളത് വെറും 30 ശതമാനത്തിന് മാത്രമാണ്. ഉപയോഗിക്കുന്നതാകട്ടെ വെറും 17 ശതമാനവും. അറിവില്ലാത്തതിനെ തുടര്‍ന്നാണ് ഉപയോഗിക്കാത്തതിന് കാരണമെന്നാണ് ഉപയോഗിക്കാത്തവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നഗരം-ഉള്‍നാടന്‍ പ്രദേശം തമ്മിലുള്ള വിടവ് വെറും 13 ശതമാനമാണ്. സര്‍വേ നടത്തിയ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് ഏറ്റവും കുറവാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് 43 ശതമാനമാണ്. ഇന്ത്യയില്‍ ഈ കണക്ക് 57 ശതമാനവും ബംഗ്‌ളാദേശില്‍ 62 ശതമാവുമാണ്. സ്മാര്‍ട്ട് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ 22 ശതമാനവും അതില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 25 ശതമാനവും മാത്രമാണ്. ടെലി-സാന്ദ്രതയുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാര്‍ പുറത്തുവിടുന്ന വിവരങ്ങളുടെ നേരെ വിപരീതമാണ് കണ്ടെത്തല്‍. എന്നാല്‍ പാകിസ്താന്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല.



from mangalam.com https://ift.tt/2zL9rLF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages