അയ്യപ്പ ഭക്തനെ ലാത്തിക്ക് തല്ലി, കഴുത്തില്‍ ത്തിവെച്ചു; വ്യാജചിത്രം ഉപയോഗിച്ച് ദേശീയ തലത്തില്‍ ബിജെപിയുടെ വ്യാജ പ്രചരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

അയ്യപ്പ ഭക്തനെ ലാത്തിക്ക് തല്ലി, കഴുത്തില്‍ ത്തിവെച്ചു; വ്യാജചിത്രം ഉപയോഗിച്ച് ദേശീയ തലത്തില്‍ ബിജെപിയുടെ വ്യാജ പ്രചരണം

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പോലീസ് അക്രമം അഴിച്ചുവിടുന്നു എന്ന് പ്രചരിപ്പിക്കാന്‍ ചിത്രീകരിച്ച വ്യാജ ചിത്രം ഉപയോഗിച്ച് ദേശീയ തലത്തില്‍ ബിജെപി പ്രചരണം നടത്തുന്നു. ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിലായിരുന്നു വ്യാജ ചിത്രം ഉപയോഗിച്ച് പ്രചരണം. ചിത്രവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷ് കുറുപ്പ് നേരത്തെ അറസ്റ്റിലായിരുന്നു.

ചിത്രം ഉപയോഗിച്ച് സേവ് ശബരിമല എന്ന പേരില്‍ സ്റ്റിക്കറും പരിപാടിയില്‍ പുറത്തിറക്കി. വാഹനങ്ങളില്‍ ഒട്ടിക്കുന്നതിനുള്ള ഒരു ലക്ഷം സ്റ്റിക്കറുകളാണ് പുറത്തിറക്കിയതെന്ന് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇപ്പോള്‍ ബിജെപിയോടൊപ്പമുള്ള ഡല്‍ഹി എംഎല്‍എ കപില്‍ മിശ്രയും നേരത്തേ ഇതേ ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന ഭക്തന്റെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്നതും, അയാള്‍ ലാത്തി പിടിച്ചുവയ്ക്കുന്ന ഒരു ഫോട്ടോയും അയ്യപ്പ ഭക്തന്റെ കഴുത്തില്‍ അരിവാള്‍ വയ്ക്കുന്ന ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലും സമൂഹത്തിലും വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിരുന്നു.



from mangalam.com https://ift.tt/2zMIoj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages