തലശ്ശേരി: ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ കെ.ടി ജലീലിനെതിരെ പുതിയ ആരോപണം ഉന്നയിച്ച ലീഗ് നേതാവ് കെ.എം ഷാജിയെ തള്ളി മന്ത്രി. ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജലീൽ താൻ ചട്ടപ്രകാരം മാത്രമേ പ്രവർത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ വകുപ്പ് താൻ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താൻ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താൽക്കാലിക നിയമനമാണ്. അതിനാൽ വിജിലൻസ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീൽ തലശ്ശേരിയിൽ വ്യക്തമാക്കി. ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തു എന്നതായിരുന്നു കെ.എം ഷാജി ഉയർത്തിയ ആരോപണം. തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണൻ എലപ്പുള്ളി പഞ്ചായത്തിൽ യു.ഡി. ക്ലാർക്ക് ആയിരിക്കേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തിൽ 146 തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയതായി വ്യക്തമായതിനെത്തുടർന്ന് 2017 ജൂൺ എട്ടിന് സർവീസിൽനിന്ന് പിരിച്ചുവിട്ടു. എന്നാൽ, ഇദ്ദേഹം മന്ത്രി ജലീലിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തിൽ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു അതേസമയം ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ചു. കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PnaADJ
via
IFTTT
No comments:
Post a Comment