തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് സംയുക്തസമരസമിതി 18-ന് തുടങ്ങാനിരുന്ന പണിമുടക്ക് പിൻവലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനുമായി വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ നിരക്ക് വർധനയിൽ ധാരണയുണ്ടായതിനെത്തുടർന്നാണ് തീരുമാനം. നിരക്ക് വർധന ശുപാർശചെയ്ത ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിഗണനയിലുണ്ടെന്ന് മന്ത്രി നേതാക്കളെ അറിയിച്ചു. ഇതിൽ ഡിസംബർ ഒന്നിനുള്ളിൽ തീരുമാനമെടുക്കും. ഓട്ടോറിക്ഷ മിനിമംനിരക്ക് 20-ൽനിന്ന് 30 രൂപയായും ടാക്സി നിരക്ക് 150-ൽനിന്ന് 200 രൂപയായും ഉയർത്താനാണ് ശുപാർശ. റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയയ്ക്കും. അന്തിമതീരുമാനം മന്ത്രിസഭായോഗത്തിലേ ഉണ്ടാകൂ. content highlights;Kerala: Auto, taxi strike withdrawn
from mathrubhumi.latestnews.rssfeed https://ift.tt/2OOcCrk
via
IFTTT
No comments:
Post a Comment