ന്യൂഡൽഹി: ഇന്ത്യൻ സ്പ്രിന്റർ പർവീന്ദർ ചൗധരിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. ചൊവ്വാഴ്ചയാണ് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമി ഹോസ്റ്റലിൽ പതിനെട്ടുകാരനായ പർവീന്ദർ ചൗധരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മണിക്കൂറുകൾക്കു മുൻപ് പർവീന്ദർ ചൗധരി പണം ആവശ്യപ്പെട്ട് പിതാവിന് ഫോൺ ചെയ്തിരുന്നതായി പോലീസ് പറയുന്നു. അതേസമയം ചൗധരിയുടെ വനിതാ സുഹൃത്തുമായി ബന്ധപ്പെട്ടും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് പരീശീലനത്തിനു ശേഷം ചൗധരി മുറിയിലേക്ക് മടങ്ങിയതായി പോലീസ് പറയുന്നു. ആറു മണിയോടുകൂടിയാകാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് അനുമാനിക്കുന്നു. അതേസമയം ആറു മണിയോടുകൂടി ചൗധരിയെ കാണാനെത്തിയ സഹോദരിയാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് സായ് അധികൃതർ പറയുന്നു. ഉടൻ തന്നെ മുറിയിലെത്തിയ സായ് അധികൃതർ തൂങ്ങി നിന്നിരുന്ന താരത്തെ നിലത്തിറക്കുകയും അടുത്തുള്ള സഫ്ദർജങ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എങ്കിലും താരത്തെ രക്ഷിക്കാനായില്ല. എന്നാൽ ചൊവ്വാഴ്ച താൻ പർവീന്ദർ ചൗധരിയെ സന്ദർശിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരി പോലീസിനോട് പറഞ്ഞത്. താനാണ് പർവീന്ദർ ചൗധരിയുടെ ഡൽഹിലുള്ള ഏക സഹോദരിയെന്നും താൻ അന്നേ ദിവസം ചൗധരിയെ സന്ദർശിച്ചിട്ടില്ലെന്നും യുവതി അറിയിക്കുകയായിരുന്നു. ആ വാർത്ത വ്യാജമാണെന്നും യുവതി കൂട്ടിച്ചേർത്തു. ഇതിനാൽ തന്നെ ചൗധരിയുടെ വനിതാ സുഹൃത്തുക്കളിൽ ആരെങ്കിലുമാകാം ആ സമയത്ത് അവിടെ വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. പർവീന്ദർ ചൗധരിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് മഹേഷ് പാലിന്റെ പ്രതികരണം. തന്നോട് പെട്ടെന്ന് പണം വേണമെന്ന് അവൻ പറഞ്ഞിട്ടില്ലെന്നും മഹേഷ് പാൽ വ്യക്തമാക്കി. Content Highlights: money woman friend angle on probe radar in sprinters suicide case
from mathrubhumi.latestnews.rssfeed https://ift.tt/2B7JBmN
via
IFTTT
No comments:
Post a Comment