ബഹിഷ്‌കരിച്ച് ബിജെപിയും; യോഗം പരിഹാസ്യമായിരുന്നെന്ന് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ബഹിഷ്‌കരിച്ച് ബിജെപിയും; യോഗം പരിഹാസ്യമായിരുന്നെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സിപിഎമ്മിന്റെ ഭരണഘടനയല്ല ശബരിമലയിൽ നടപ്പാക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻപിള്ള. സർവകക്ഷി യോഗം സർക്കാർ വെറും നാടകമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള. വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തിന് പോയത്.എന്നാൽ, സർവ്വകക്ഷി യോഗത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് ഏകെജി സെന്ററിൽ നിന്നാണെന്ന് ശ്രീധരൻപിള്ള ആരോപിച്ചു. സിപിഎമ്മിനും സർക്കാരിനും ഒരേ ശബ്ദമാണ്. സർവ്വകക്ഷിയോഗം വെറും പ്രഹസനം മാത്രമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യം വിലക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, സന്നിധാനത്തുനിന്ന് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത് എന്തിന്റെ പേരിലാണ്. പരിഹാസ്യമായിരുന്നു സർവ്വകക്ഷി യോഗമെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.ആരാണ് തൃപ്തി ദേശിയായിയെന്ന് അറിയില്ല. അവർക്കെന്താണ് പ്രസക്തിയെന്നും ശ്രീധരൻപിള്ള ചോദിച്ചു. content highlights:all party meeting, bjp reaction, p.s.sreedharan pillai,Sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2PrhYOu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages