ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി, സര്‍വകക്ഷി യോഗം അലസി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസമെന്ന് മുഖ്യമന്ത്രി, സര്‍വകക്ഷി യോഗം അലസി

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശം ചർച്ചചെയ്യാൻ വിളിച്ച സർവകക്ഷിയോഗം അലസി പിരിഞ്ഞു. സർക്കാരും പ്രതിപക്ഷവും ബിജെപിയും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നതോടെ യോഗം പരാജയപ്പെടുകയായിരുന്നു. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കോടതി വിധി സ്റ്റേ ചെയ്യാത്തിടത്തോളം കാലം അത് നടപ്പാക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള പോംവഴിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗം പിരിഞ്ഞ ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിശ്വാസമാണ് വലുത് മൗലികാവകാശവും ഭരണഘടനയുമല്ല എന്നൊരു നിലപാട് സർക്കാരിന് എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷവും ബിജെപിയും എടുത്ത നിലപാട് സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങൾ അവർ ഉന്നയിച്ചതിൽ മുൻവിധിയോടെയാണ് സമീപിച്ചത് എന്നാണ്. ഒരു മുൻവിധിയും സർക്കാരിന് ഇല്ല. കോടതി എന്താണോ പറഞ്ഞത്, അത് നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്. 91 ൽ ഹൈക്കോടതി വിധി വന്നപ്പോഴും നടപ്പാക്കുകയാണ് അതാത് എൽഡിഎഫ് സർക്കാരുകൾ ചെയ്ത്. നാളെ സുപ്രീംകോടതി മറ്റൊന്ന് പറഞ്ഞാൽ അതാകും സർക്കാർ നടപ്പാക്കുക. നിയമവാഴ്ച നടപ്പാക്കുന്നു എന്നേയുള്ളൂ. അല്ലാതെ വാശിയും ദുർവാശിയുമൊന്നുമില്ല. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും നൽകുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്തം. ശബരിമല കൂടുതൽ യശ്ശസോടെ ഉയർന്ന് വരുക എന്നതാണ് ലക്ഷ്യം. ഫലപ്രദമായ നടപടികൾ നല്ല രീതിയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ തുടരും. സർക്കാരിന് വേറെ മാർഗമില്ല. സെപ്റ്റംബർ 28ലെ വിധിയും ഉത്തരവും അതേ പോലെ നിലനിൽക്കുമെന്ന് സുപ്രീംകോടതി പറഞ്ഞാൽ പിന്നെ പാലിക്കാതിരിക്കാൻ കഴിയില്ല. യുവതി പ്രവേശനത്തിൽ ഒരു ക്രമീകരണം ഉണ്ടാക്കാം എന്നാണ് സർക്കാർ സർവകക്ഷി യോഗത്തിൽ സർക്കാർ പറഞ്ഞത്. യോഗം കഴിഞ്ഞപ്പോൾ എഴുന്നേറ്റ പ്രതിപക്ഷ നേതാവ് പ്രതിഷേധിക്കുന്നുവെന്നും ഇറങ്ങിപ്പോകുകയാണെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിധിയുടെ തുടർനിലപാടിൽ വെള്ളം ചേർക്കാൻ സർക്കാരില്ല. സാവകാശ ഹർജി നൽകില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു വ്യക്തമാക്കി. പ്രതിപക്ഷത്തിനാണ് ഇക്കാര്യത്തിൽ ദുർവാശിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights: Sabarimala issue, Pinarayi Vijayan, UDF, LDF, BJP


from mathrubhumi.latestnews.rssfeed https://ift.tt/2FpAiTA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages