തിരുവനന്തപുരം: കേരളത്തിലുടനീളം മുപ്പതോളം മോഷണങ്ങൾ നടത്തിയ അന്തഃസംസ്ഥാന സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. കർണ്ണാടക മംഗലാപുരം അടയാർ സ്വദേശ സുദർശൻ ബെലെഗേര എന്ന മൊട്ടച്ചൻ (35), സേലം റെയിൽവേ കോളനിയിൽ സന്തോഷ് (27) എന്നിവരെയാണ് മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. പകൽസമയങ്ങളിൽ കറങ്ങിനടന്ന് ആളില്ലാത്ത വീടിന്റ പുറകുവശത്തെ വാതിൽ പൊളിച്ചാണ് ഇവർ മോഷണങ്ങൾ നടത്തിയിരുന്നത്. ഗേറ്റ് പൂട്ടിയിരിക്കുന്ന വീടുകളാണ് ഇവർ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നഗരത്തിലെ മണ്ണന്തല, പേരൂർക്കട, തിരുവല്ലം, കോവളം എന്നിവിടങ്ങളിൽ പകൽസമയങ്ങളിൽ തുടരെ മോഷണങ്ങൾ നടന്നതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ്, കൺട്രോൾ റൂം ഏ.സി വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക ഷാഡോ സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്. മണ്ണന്തല ഭഗത് സിങ്ങ് നഗർ റോഡിലെ ഷിബുരാജിന്റെ വീട്ടിൽ കയറി നാല് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും, പണവും മോഷണം നടത്തിയത്, പേരൂർക്കട കുശവർക്കൽ അലക്സാണ്ട റുടെ വീട്ടിൽനിന്നും സ്വർണ മോതിരങ്ങളും പണവും കവർന്ന കേസ്, കോവളം ബൈപ്പാസ്സിലെ ചന്ദ്രന്റ വീട്ടിൽ കയറി രണ്ട് ജോഡി സ്വർണ്ണ കമ്മലുകൾ കവർന്ന കേസ്, തിരുവല്ലം ബൈപ്പാസിലെ മറ്റൊരു വീട്ടിൽ കയറി പണം കവർന്ന കേസ്, കല്ലമ്പലം ആയാംകോണം കൊച്ചനിയന്റെ വീട്ടിൽ വീട്ടിൽ കയറി പതിനാറ് പവനും ഇരുപതിനായിരത്തോളം രൂപയും മോഷണം നടത്തിയ കേസ്, പൂവാർ തിരുപുറം പുത്തൻകട ബിന്ദുവിന്റെ അനുഗ്രഹ വീട്ടിൽ നിന്നും പത്ത് പവൻ സ്വർണവും പണവും കവർന്നത്, കാട്ടാക്കട പെരുംകുളം മോഹൻകുമാറിന്റെ മാധവവിലാസം വീട്ടിൽ നിന്ന് എട്ടു പവൻ സ്വർണവും പണവും കവർന്ന കേസ്സ്, നെയ്യാറ്റിൻകര അതിയന്നൂർ പ്ലാവില കളത്തറ ഷാജിയുടെ ദേവരാഗം വീട്ടിൽ കയറി എട്ടു പവൻ മോഷണം നടത്തിയത്, വെടിവച്ചാൻ കോവിൽ ഭഗവതിനട സുരേഷിന്റെ വീട്ടിലെ അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറി പതിനായിരം രൂപ കവർന്ന കേസ്സ്, കോട്ടയം പുതുപ്പള്ളി ചർച്ചിന് സമീപം വർഗ്ഗീസ്സിന്റെ വീട്ടിൽ നിന്നും പന്ത്രണ്ട് പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നത്. കോട്ടയം അയർക്കുന്നം സ്റ്റേഷൻ പരിധിയിൽ അനിൽകുമാറിന്റെ വീട്ടിൽ നിന്നും നാല് പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർന്നത്, ചെങ്ങന്നൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഒരു വീട്ടിൽ കയറി മോഷണം നടത്തിയതുൾപ്പെടെ മുപ്പതോളം മോഷണങ്ങൾ ഒറ്റക്കും, കൂട്ടായും നടത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ചുവളർന്ന സുദർശൻ ഒമ്പതാം വയസ്സിൽ സഹോദരൻ മുത്തപ്പാ ബെലഗാരയുമായി ചേർന്ന് തൊട്ടടുത്ത വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചുു. ഇരുവരും ചേർന്ന് വീണ്ടും നിരവധി മോഷണം നടത്തി പിടിക്കപ്പെട്ടതിനെ തുടർന്ന് ജയിലിലായി. ജയിലിനകത്ത് വച്ച് ഗുണ്ടയായ വിനോദ് ഷെട്ടിയെ കൊലപ്പെടുത്തിയതിനെ തുടർന്ന് മുത്തപ്പക്ക് ശിക്ഷ ലഭിച്ചു. പിന്നീട് കുടുംബത്തിൽ പെട്ട മറ്റൊരു മോഷ്ടാവ് സന്തോഷമായി ചേർന്നു കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും മോഷണം നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഏതെങ്കിലും നഗരരത്തിലെത്തുന്ന ഇവർ റെയിൽവേ സ്റ്റേഷനുകളിലും ചെലവ് കുറഞ്ഞ ലോഡ്ജുകളിലും തങ്ങിയ ശേഷം പകൽസമയങ്ങളിൽ കറങ്ങി നടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ മനസ്സിലാക്കി ആളില്ലാ എന്നുറപ്പിച്ച ശേഷമാണ് മോഷ്ടിക്കാൻ കയറുന്നത്. വീടുകൾ പൊളിക്കുന്നതിനുള്ള കമ്പിപ്പാര, സ്ക്രൂഡ്രൈവർ എന്നിവയാണ് ഉപയോഗിക്കുന്നത്. മോഷണം നടത്തുന്നതിനായിസംസ്ഥാനങ്ങൾ മാറി മാറി സഞ്ചരിക്കുന്ന ഇവർക്ക് മംഗലാപുരത്ത് മാത്രം നിരവധി വാറണ്ടുകളാണ് ഉള്ളത്. കർണാടക,ആന്ധ്ര, തമിഴ്നാട്, ഒറീസാ എന്നിവിടങ്ങളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ഇവർക്ക് മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോൾ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് അറിയിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ പി പ്രകാശിന്റെ നേതൃത്വത്തിൽ ഡിസിപി ആർ ആദിത്യ, കൺട്രോൾ റൂം എസ് സി വി സുരേഷ് കുമാർ, മണ്ണന്തല എസ് ഐ രാകേഷ്,ക്രൈം എസ്.ഐ ബാബു, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ ഏ.എസ്.ഐമാരായ അരുൺ, യശോധരൻ, ഷാഡോ ടീമാംഗങ്ങൾ എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. Content Highlight: Police Caught Interstate Thieves
from mathrubhumi.latestnews.rssfeed https://ift.tt/2S9XdUA
via
IFTTT
No comments:
Post a Comment