ആഡംബരക്കാഴ്ചകളുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ 29 മുതല്‍ കൊച്ചിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

ആഡംബരക്കാഴ്ചകളുമായി മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ 29 മുതല്‍ കൊച്ചിയില്‍

കൊച്ചി: കേരളം അടയാളപ്പെടുത്തിയ മനോഹരമായ ആഡംബരക്കാഴ്ചയായ മാതൃഭൂമി ഇന്ത്യൻ ലക്ഷ്വറി എക്സ്പോയുടെ രണ്ടാം പതിപ്പിന് കൊച്ചി വേദിയാകുന്നു. നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിൽ കൊച്ചി ബോൾഗാട്ടി പാലസാണ് ഇന്ത്യൻ ലക്ഷ്വറി എക്സ്പോ-2018ന് വേദിയാവുക. ആഡംബര കാറുകൾ, ബൈക്കുകൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, വാച്ചുകൾ, പേനകൾ, ഹോം ഡെക്കർ, ലൈഫ് സ്റ്റയിൽ ഉപകരണങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പെടുന്ന ലക്ഷ്വറി ഉത്പന്നങ്ങൾ എക്സ്പോയിൽ എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ ബ്രാൻഡുകളാകും എക്സ്പോയിൽ പങ്കെടുക്കുക. സംഗീതസാന്ദ്രമായിരിക്കും എക്സ്പോയുടെ സായാഹ്നങ്ങൾ. എക്സ്പോ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാം. ശോഭ ഐൽ ആണ് എക്സ്പോയുടെ ടൈറ്റിൽ പാർട്ണർ. അസോസിയേറ്റ് പാർട്ണർ സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസപ്റ്റ്സ്, ഡെക്കർ പാർട്ണർ എർഗോ കൺസൾട്ടിങ്, കാറ്ററിങ് പാർട്ണർ വി.കെ.വീസ് കാറ്ററേഴ്സ്, എക്സ്പോ പാർട്ണർ ജ്യൂക്ക് ബോക്സ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മാതൃഭൂമി ഇന്ത്യൻ ലക്ഷ്വറി എക്സ്പോയുടെ ആദ്യ പതിപ്പ് കൊച്ചിയിൽ അരങ്ങേറിയത്. ആയിരക്കണക്കിന് ആളുകളെത്തിയ എക്സ്പോ കേരളത്തിന് ആദ്യത്തെ അനുഭവമായിരുന്നു. content highlights:Mathrubhumi luxury expo


from mathrubhumi.latestnews.rssfeed https://ift.tt/2DUOgeF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages