മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു

ബെംഗളൂരു: മുന്‍ റയില്‍വേ വകുപ്പ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷെരീഫ് അന്തരിച്ചു. 85 കാരനായ ജാഫര്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു. ബെംഗളൂരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ചായുരുന്നു അന്ത്യം. നരസിംഹ റാവു മന്ത്രിസഭയിലെ റെയില്‍വെ മന്ത്രിയായിരുന്നു അദ്ദേഹം.

ഏഴ് തവണ കര്‍ണാടകത്തില്‍ നിന്നും ജാഫര്‍ ലോക്‌സഭയില്‍ എത്തിരുന്നു. മുന്‍ കന്നട മുഖ്യമന്ത്രി നിജലിംഗപ്പയുടെ ശിഷ്യനായി ഇന്ത്യന്‍ രാഷ്ര്ടിയത്തില്‍ എത്തിയ ജാഫര്‍ ഷെരീഫ് കോണ്‍ഗ്രസ്സിലെ ആഭ്യന്തര ഭിന്നിപ്പിന്‍ സമയത്ത് ഇന്ദിരഗാന്ധിയ്‌ക്കൊപ്പം നിലനിന്നു. മന്ത്രിയായിരുന്ന സമത്ത് കര്‍ണാടയിലെ റെയില്‍ നെറ്റ്വര്‍ക്ക് വികസനത്തിന് മുഖ്യപങ്ക് വഹിച്ചു. റെയില്‍ ഗതാഗതത്തിന് പുത്തന്‍ മാനം നല്‍കിയതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. രാജ്യത്ത് റെയില്‍ പാതയിലെ ഗെയ്ജ് മാറ്റം ഉള്‍പ്പെടെയുള്ള നവീകരണത്തിനും ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് തീരുമാനം ആയത്.

എഴുത്തുകാരനായ ജാഫര്‍ മൗലാന അബ്ദുള്‍ കലാം ആസാദിന്റെ ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന് പുസ്തകത്തിന്റെ ഉര്‍ദു പരിഭാഷയുടെ പണിപ്പുരയില്‍ ആയിരുന്നു. നവംബര്‍ 28 ന് പുസ്തകം പുറത്തിറങ്ങാന്‍ ഇരിക്കവെയാണ് ജാഫര്‍ ഷെരീഫിന്റെ വിയോഗം. 1991-95 കാലഘട്ടത്തിലെ റെയില്‍വേ മന്ത്രിയായ അദ്ദേഹം നിലവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനാണ്.



from mangalam.com https://ift.tt/2TIvg7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages