ജയ്പുർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 131 പേരുകളാണ് പട്ടികയിലുള്ളത്. ഇതിൽ 18 മന്ത്രിമാർ ഉൾപ്പെടെ 85 പേർ സിറ്റിങ് എംഎൽഎമാരാണ്. 25 പുതുമുഖങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വസുന്ധര രാജെ ഝാലാറാ പാട്ടണിൽനിന്ന് മത്സരിക്കും. 2003 മുതൽ വസുന്ധര പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മറ്റി യോഗത്തിനു ശേഷം മുതിർന്ന നേതാവ് ജെ പി നഡ്ഡയാണ് പട്ടിക പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, വസുന്ധര രാജെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. ബാക്കി സ്ഥാനാർഥികളുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്ന് നഡ്ഡ കൂട്ടിച്ചേർത്തു. ലോക്സഭാ അംഗം സോനാറാം ചൗധരിയെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. ബാർമർ മണ്ഡലത്തിൽനിന്നാണ് സോന ജനവിധി തേടുക. സ്പീക്കർ കൈലാഷ് മേഘ്വാളിന് പിലാനിയിലാണ് സീറ്റ് നൽകിയിരിക്കുന്നത്. ഇരുന്നൂറിൽ 163 സീറ്റുകൾ നേടിയാണ് 2013 ൽ വസുന്ധരയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയത്. content highlights:bjp releases first list of candidates for rajastan assembly election
from mathrubhumi.latestnews.rssfeed https://ift.tt/2PliKMQ
via
IFTTT
No comments:
Post a Comment