ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റും അശോക് ഗലോട്ടും മത്സരിക്കും. രണ്ടു നേതാക്കളും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരുവരും തമ്മിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതായുള്ള വാർത്തകൾക്കിടെയായിരുന്നു സംയുക്ത പത്രസമ്മേളനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും അശോക് ഗലോട്ടിന്റെയും ആവശ്യം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതെന്ന് സച്ചൻ പൈലറ്റ് പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികളായി കരുതപ്പെടുന്നവരാണ് സച്ചിൻ പൈലറ്റും അശോക് ഗലോട്ടും. അതുകൊണ്ടുതന്നെ ഇരുവർക്കുമിടയിൽ ബന്ധം വഷളായതായി ഊഹാപോഹങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ രണ്ടു നേതാക്കളും മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്നും പ്രചരണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നുമായിരുന്നു കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. Content Highlights:Sachin Pilot, Ashok Gehlot, Rajasthan Election
from mathrubhumi.latestnews.rssfeed https://ift.tt/2DD0c4x
via
IFTTT
No comments:
Post a Comment