സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയിൽ കായിക താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനെട്ടുകാരനായ സ്പ്രിന്റർ പർവീന്ദർ ചൗധരിയെയാണ് അക്കാദമിയിലെ ഹോസ്റ്റൽ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിന് ഉത്തരവിട്ടതായി സായ് ഡയറക്ടർ ജനറൽ നീലം കപുർ അറിയിച്ചു. സായ് സെക്രട്ടറി സ്വർണ സിങ് ചബ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ പർവീന്ദർ ചൗധരി, കഴിഞ്ഞ ദിവസം പിതാവിനോട് പണവുമായി ബന്ധപ്പെട്ട കാര്യത്തിന് തർക്കിച്ചിരുന്നു. അതിനാൽ തന്നെ കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 100, 200 മീറ്ററുകളിലാണ് ചൗധരി മത്സരിക്കുന്നത്. Content Highlights: sai orders internal inquiry in suicide case at jawaharlal nehru premises in new delhi


from mathrubhumi.latestnews.rssfeed https://ift.tt/2RU7vYJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages