ന്യൂഡൽഹി: വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തും. തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഈ മാസം 17-നാണ് ശബരിമലയിലെത്തുക. മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. ഈ മാസം 16-നും 20 നും ഇടയിൽ താൻ ശബരിമലയിലെത്തുമെന്ന് അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതി പ്രവേശനം അനുവദിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല. മണ്ഡലകാലം തുടങ്ങാനിരിക്കെ സമവായ ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിയെ കൂടി സമീപിച്ച സാഹചര്യത്തിൽ കേന്ദ്ര ഇടപെടലുണ്ടാകുമോ എന്നതും പ്രധാനമാണ്. മല ചവിട്ടാതെ തിരിച്ച് പോകില്ലെന്ന തൃപ്തി ദേശായിയുടെ നിലപാടുംസർക്കാരിന് തലവേദന സൃഷ്ടിക്കും. സുപ്രീംകോടതി വിധിക്ക് ശേഷം നേരത്തെ നിരവധി യുവതികൾ മലചവിട്ടാൻ എത്തിയിരുന്നെങ്കിലും കനത്തെ പ്രതിഷേധത്തെ തുടർന്ന് എല്ലാവരും പിൻമാറിയിരുന്നു. Content Highlights:Trupti Desai will reach Sabarimala on Saturday
from mathrubhumi.latestnews.rssfeed https://ift.tt/2K1xMBC
via
IFTTT
No comments:
Post a Comment