ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമല പൂർണമായും പോലീസ് നിയന്ത്രണത്തിൽ. ഇലവുങ്കൽമുതൽ സന്നിധാനംവരെ പോലീസ് വലയത്തിലാണ്. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമാണ പ്രവർത്തിനുള്ളവരെയുംമാത്രമേ നിലയ്ക്കൽ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ. മാധ്യമപ്രവർത്തകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയ പോലീസ് നിലയ്ക്കലിന് രണ്ടു കിലോ മീറ്റർ മുമ്പ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെ പോലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കൽമുതൽ സന്നിധാനംവരെ മാധ്യമവിലക്ക് ഏർപ്പെടുത്തുന്നത്. ശനിയാഴ്ച രാവിലെ നിലയ്ക്കൽ ഇടത്താവളത്തിലെത്തി സുരക്ഷാനടപടികൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകരോട് ഇവിടെനിന്ന് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ചുമതലക്കാരോട് ചോദിച്ചപ്പോൾ ഉന്നതോദ്യോഗസ്ഥർ നിർദേശിച്ച പ്രകാരമാണെന്ന് അറിയിച്ചു. മാധ്യമപ്രവർത്തകർ നിലയ്ക്കലിന് രണ്ടുകിലോമീറ്റർ അകലെയുള്ള വനത്തിൽവരെയേ വരാവൂ എന്നും അറിയിച്ചു. ഈ പ്രദേശം മൊബൈൽ റേഞ്ചുപോലും കിട്ടുന്ന ഇടമല്ല. തിങ്കളാഴ്ച രാവിലെ എട്ടുമണിക്കുമാത്രമേ ഇവിടെനിന്ന് മുന്നോട്ടുപോകാൻ അനുവദിക്കൂ എന്നാണ് പോലീസ് അറിയിച്ചത്. കണമല, ഇലവുങ്കൽ, വടശേരിക്കര എന്നിവിടങ്ങളിലാണ് നിലയ്ക്കലിന് താഴെ കനത്ത പോലീസ് കാവലുള്ളത്. വാഹനങ്ങൾ പരിശോധിച്ചാണ് പോലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണർ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയൽ കാർഡ് കണ്ട് വേണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സന്നിധാനത്ത് പ്രതിഷേധത്തിനായി താമസിക്കുന്നവരെ കണ്ടെത്തുന്നതിൻറെ ഭാഗമാണിതെന്നാണ് പോലീസ് പറഞ്ഞത്. 1200 പോലീസുകാരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണം സുരക്ഷയുടെ ഭാഗം-മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയത് സുരക്ഷാ വിന്യാസം പൂർണമാകാത്തതിനാലാണ്. പോലീസ് വിവിധയിടങ്ങളിൽ ചുമതലയേൽക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂർത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെമാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനുപിന്നിൽ.-എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വിലക്കുകൾ യുവതീപ്രവേശത്തിന്-മാധ്യമപ്രവർത്തകരെയും വിലക്കിക്കൊണ്ടുള്ള പോലീസ് നീക്കം യുവതീപ്രവേശം നടത്താനാണ്. ഇത്തരം ശ്രമങ്ങൾ വിജയിക്കില്ല.- കെ.പി. ശശികല, ഹിന്ദുഐക്യവേദി
from mathrubhumi.latestnews.rssfeed https://ift.tt/2Qiocgb
via
IFTTT
No comments:
Post a Comment