93-ാം മിനിറ്റില്‍ ബഗാനെ സമനിലയില്‍ പിടിച്ച് ഐസോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

93-ാം മിനിറ്റില്‍ ബഗാനെ സമനിലയില്‍ പിടിച്ച് ഐസോള്‍

കൊൽക്കത്ത: ഐ ലീഗ് ഫുട്ബോളിൽ കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാന് തുടർച്ചയായ രണ്ടാം സമനില. സ്വന്തം തട്ടകത്തിൽ ഐസോൾ എഫ്.സി.യാണ് ബഗാനെ തളച്ചത് (2-2). ആദ്യകളിയിൽ ഗോകുലം എഫ്.സി.യോട് കൊൽക്കത്ത ക്ലബ്ബ് സമനില വഴങ്ങിയിരുന്നു. ലാൽച്യൻകീമ, സോണി നോർദെ എന്നിവർ ബഗാനായും ലാൽഖപ്യമാവിയ, ലാൽറിൻമൗന എന്നിവർ ഐസോളിനായും ഗോൾ നേടി. കളി തുടങ്ങി 29-ാം മിനിറ്റിൽ തന്നെ ലാൽഖപ്യമാവിയയിലൂടെ ഐസോൾ ലീഡെടുത്തു. 43-ാം മിനിറ്റിൽ ബഗാൻ തിരിച്ചടിച്ചു. ലാൽച്യൻകീമയിലൂടെ ഐസോളിനെ ഒപ്പം പിടിച്ചു. 61-ാം മിനിറ്റിൽ സൂപ്പർ താരം സോണി നോർദെ കളത്തിലിറങ്ങി. വെറും എട്ടു മിനിറ്റിനുള്ളിൽ നോർദെ ബഗാനെ മുന്നിലെത്തിച്ചു. ഇടതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച നോർദെ ഡ്രിബിൾ ചെയ്ത് ബോക്സിൽ കയറി മികച്ച ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. 93-ാം മിനിറ്റിൽ ബഗാനെ ഞെട്ടിച്ച് ഫ്രീ കിക്കിലീടെ ഐസോൾ സമനില ഗോൾ നേടി. ലാൽറിൻമൗനയുടെ 30 വാര അകലെ നിന്നുള്ള ഫ്രീ കിക്ക് വലയിലെത്തുകയായിരുന്നു. സ്കോർ 2-2. ആദ്യ മത്സരത്തിൽ തോറ്റ ഐസോളിന്റെ ലീഗിലെ ആദ്യ പോയന്റായിരുന്നു ഇത്. Content Highlights: Sony Norde scores but Mohun Bagan fail to clear Aizawl hurdle


from mathrubhumi.latestnews.rssfeed https://ift.tt/2D35c1t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages