മുംബൈയോടും തോല്‍വി; ആറാം മത്സരത്തിലും ജയമില്ലാതെ ചെന്നൈയിന്‍ എഫ്.സി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

മുംബൈയോടും തോല്‍വി; ആറാം മത്സരത്തിലും ജയമില്ലാതെ ചെന്നൈയിന്‍ എഫ്.സി

ചെന്നൈ: ഐ.എസ്.എൽ ഈ സീസണിൽ ഒരു വിജയമെന്ന സ്വപ്നം ചെന്നൈയിൻ എഫ്.സിക്ക് ഇനിയും അകലെ. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ചെന്നൈയിൻ പരാജയപ്പെട്ടു. എതിരില്ലാത്ത ഒരൊറ്റ ഗോളിനായിരുന്നു ചെന്നൈയിന്റെ തോൽവി. ആറു മത്സരങ്ങളിൽ നിന്ന് ഒരു സമനിലയും അഞ്ച് തോൽവിയുമാണ് ചെന്നൈയിന്റെ സമ്പാദ്യം. ആറു മത്സരങ്ങളിൽ മൂന്നാമത്തെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിലാണ് മുംബൈയുടെ വിജയഗോൾ വന്നത്. മോദോ സോഗൗയായിരുന്നു ഗോൾ സ്കോറർ. ഇടതു വിങ്ങിൽ നിന്ന് റാഫേൽ ബാസ്റ്റോസ് നൽകിയ പാസ് സ്വീകരിച്ച സോഗൗയുടെ ആദ്യ ഷോട്ട് കരൺജിത് സേവ് ചെയ്തു. എന്നാൽ റീബൗണ്ട് വന്ന പന്ത് സോഗൗ കൃത്യമായി വലയിലെത്തിച്ചു. ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിലും സെനഗൽ താരം ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിൽ സമനില ഗോളിന് വേണ്ടിയായിരുന്നു ചെന്നൈയിന്റെ ശ്രമം. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആറു മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പോയിന്റ് മാത്രമാണ് ചെന്നൈയിന്റെ സമ്പാദ്യം. 10 പോയിന്റ് അക്കൗണ്ടിലുള്ള മുംബൈ അഞ്ചാം സ്ഥാനത്താണ്. Content Highlights: Chennaiyin FC vs Mumbai City FC ISL 2018


from mathrubhumi.latestnews.rssfeed https://ift.tt/2DktOmX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages