പ്രതിപക്ഷത്തെ ചില നേതാക്കള്‍ കള്ളം പറയുന്ന യന്ത്രങ്ങള്‍ - മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

പ്രതിപക്ഷത്തെ ചില നേതാക്കള്‍ കള്ളം പറയുന്ന യന്ത്രങ്ങള്‍ - മോദി

ന്യൂഡൽഹി: പ്രതിപക്ഷത്തെ ചില നേതാക്കൾ കള്ളം പറയുന്ന യന്ത്രങ്ങളാണെന്നും ഇവർ എകെ 47ൽ നിന്ന് വെടിയുതിർക്കും പോലെയാണ് നുണകളുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാർട്ടികൾ സഖ്യരൂപവത്കരണം നടത്തുന്നതിനേക്കുറിച്ചായിരുന്നു പ്രതികരണം. തങ്ങളുടെ ഭരണവംശത്തെ നിലനിർത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതെന്ന് ആരോപിച്ച മോദി രാജ്യത്തിന്റെ തലയെഴുത്ത് മാറ്റാനാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. ബിജെപി പ്രവർത്തകർ പ്രതിപക്ഷ സഖ്യത്തെക്കുറിച്ച് വ്യാകുലരാകേണ്ടതില്ല, ജനങ്ങൾ അവരെ അംഗീകരിക്കില്ല - മോദി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളിലെത്തിക്കുന്നത് കള്ള പ്രചരണങ്ങൾ മാത്രമാണ്. ഓരോ ദിവസവും അവർ നിലപാടുകൾ മാറ്റുന്നു. ബിജെപി പ്രവർത്തകർ വേണം ശരിയായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ. സത്യം ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ ഓരോ ബിജെപി പ്രവർത്തകന്റെയും ആത്മവിശ്വാസം പല മടങ്ങ് വർധിക്കും - മോദി കൂട്ടിച്ചേർത്തു. അതേസമയം പ്രതിപക്ഷ നേതാക്കൾ ആരുടേയും പേര് പരാമർശിക്കാൻ മോദി തയ്യാറായില്ല. നേരത്തേ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഓരോ ദിവസവും വ്യത്യസ്ത കണക്കുകളുമായി വരുന്നെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RvOk7i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages