കൊളംബോ: ഭരണപ്രതിസന്ധി നിലനിൽക്കുന്ന ശ്രീലങ്കയിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് വിക്രമസിംഗെയെ പുറത്താക്കി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ അവരോധിച്ച പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിയാണ് ശ്രീലങ്കയിൽ ഭരണപ്രതിസന്ധിക്കിടയാക്കിയത്. രാജ്യത്ത് തുടരുന്ന ഭരണഘടനാ പ്രതിസന്ധി പാർലമെന്റ് സമ്മേളനത്തിൽ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കാത്ത വിക്രമസിംഗെ ഇപ്പോഴും തന്റെ ഔദ്യോഗികവസതിയായ ടെമ്പിൾ ട്രീസ് റെസിഡൻസിൽ തുടരുകയാണ്. കലാപമുണ്ടാക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ എപ്പോൾ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. നിരാശാജനകരായ ജനങ്ങളിൽ ഒരുവിഭാഗം രക്തരൂഷിതകലാപങ്ങളിലേക്ക് തിരിഞ്ഞേക്കാം. എന്നാൽ, അധികനാൾ ഈ പ്രശ്നം നീണ്ടുപോകില്ല. പത്തുദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാനാകും -അദ്ദേഹം പറഞ്ഞു.നവംബർ ഏഴിന് നടക്കുന്ന നിർണായക പാർലമെന്റ് സമ്മേളനത്തിലാണ് ശ്രീലങ്ക ആർക്കൊപ്പമെന്ന് തീരുമാനിക്കപ്പെടുക.
from mathrubhumi.latestnews.rssfeed https://ift.tt/2qrncuR
via
IFTTT
No comments:
Post a Comment