ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി:ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. വിധി നടപ്പാക്കുന്നതിന് വലതു സംഘടനകൾ ഉയർത്തുന്ന തടസ്സങ്ങളും പ്രതിഷേധങ്ങളും സർക്കാർ കോടതിയെ അറിയിക്കും. കൂടാതെ പോലീസ് ഉദ്യോഗസ്ഥർ നേരിടുന്ന ബുദ്ധിമുട്ടുംസർക്കാർ കോടതിയെ അറിയിക്കും. ചീഫ് സെക്രട്ടറിയാകും ഇക്കാര്യങ്ങൾ പരാമർശിക്കുന്ന അപേക്ഷ കോടതിയിൽ സമർപ്പിക്കുക. ഇതു സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായി. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസിൽ ജി പ്രകാശ് ഇതു സംബന്ധിച്ച് മുതിർന്ന അഭിഭാഷകരുമായി ചർച്ച നടത്തി. ശബരിമലയിലെ യുവതീപ്രവേശന വിധി നടപ്പാക്കാൻ സാവകാശം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കഴിഞ്ഞദിവസം കേരളാ പോലീസ്, ഐ പി എസ് അസോസിയേഷൻ എന്നിവർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു. എന്നാൽ കേരളാ പോലീസ് കോടതിയെ നേരിട്ട് സമീപിക്കില്ലെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു, പോലീസുകാരെ ജോലി ചെയ്യുന്നതിൽനിന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ തടസ്സപ്പെടുത്തുന്നു തുടങ്ങിയ പരാതികളും സർക്കാരിനുണ്ട്. content highlights:kerala goverment approaches supreme court in connection with sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2ReufTo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages