കോഴിക്കോട്: മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.യെ ഖാദി ബോർഡ് ആദരിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനജോർജ് അദ്ദേഹത്തെ ഖദർ ഷാൾ അണിയിക്കുകയും ബോർഡിന്റെ ഉപഹാരമായി ചർക്കയുടെ മാതൃക സമ്മാനിക്കുകയും ചെയ്തു. രാഷ്ട്രീയനേതാവ്, ഭരണാധികാരി, എഴുത്തുകാരൻ, മാതൃഭൂമിയുടെ സാരഥി തുടങ്ങി വ്യത്യസ്ത തലങ്ങളിൽ ശോഭിക്കുന്ന ബഹുമുഖ പ്രതിഭയാണ് എം.പി.വീരേന്ദ്രകുമാർ എം.പി.യെന്ന്ശോഭനാ ജോർജ് പറഞ്ഞു. തികഞ്ഞ മതേതര ഭാവത്തോടെ സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കാൻ അദ്ദേഹത്തിനു കഴിയുന്നു. മനുഷ്യനുപകരം യന്ത്രത്തെ വ്യാപകമായി ഉപയോഗിക്കുന്ന നിർമ്മാണ രീതികളെ ഗാന്ധിജിയും റാം മനോഹർ ലോഹ്യയും എതിർത്തിരുന്നതായി എം.പി.വീരേന്ദ്രകുമാർ എം.പി.പറഞ്ഞു. ഖദർ ധരിക്കുന്നയാളുകൾ അതിന്റെ വിശുദ്ധിക്കു ചേരുംവിധം പ്രവർത്തിക്കണം. ഗാന്ധിജിയുടെ പാദസ്പർശമേറ്റ മാതൃഭൂമി ആ പൈതൃകം ഉൾക്കൊണ്ടാണ് സമൂഹത്തിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയിൽ ചേർന്ന യോഗത്തിൽ ഖാദി ബോർഡ് പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ് ആമുഖ പ്രസംഗം നടത്തി. മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ, ജില്ലാ വില്ലേജ് ഇൻഡസ്ടീസ് ഓഫീസർ ഐ.കെ.അജിത് കുമാർ, ജൂനിയർ സൂപ്രണ്ട് ഒ. അനിത കുമാരി തുടങ്ങിയവർ സംബന്ധിച്ചു. ഗാന്ധിജിയുടെ ജനനത്തിന്റെ നൂറാം വാർഷികം ആചരിക്കുന്നതിന്റെയും വയനാട്ടിൽ പുതിയ നെയ്ത്തുകേന്ദ്രം ആരംഭിക്കുന്നതിന്റെയും ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. Content Highlights:m p veerendra kumar, khadi board
from mathrubhumi.latestnews.rssfeed https://ift.tt/2PWiW5s
via
IFTTT
No comments:
Post a Comment