ജീന്‍ എഡിറ്റിങ്ങിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതായി ചൈനീസ് ഗവേഷകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ജീന്‍ എഡിറ്റിങ്ങിലൂടെ ഇരട്ടകുട്ടികള്‍ പിറന്നതായി ചൈനീസ് ഗവേഷകന്‍

ജീൻ എഡിറ്റിങ് സങ്കേതം വഴി പരിഷ്ക്കരിച്ച ഡിഎൻഎയുമായി ലോകത്താദ്യമായി ഇരട്ടപെൺകുട്ടികൾ പിറന്നതായി അവകാശവാദം. ചൈനീസ് ഗവേഷകൻ ഹി ജിയാൻക്വായിആണ് ഈ അവകാശവാദം ഉന്നയിച്ചത്. ജീൻ എഡിറ്റിങ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ക്രിസ്പെർ-കാസ് 9 (CRISPR-cas9) വിദ്യ ഉപയോഗിച്ചാണ് ജിയാൻക്വായിജീൻ എഡിറ്റിങ് നടത്തിയത്. ഡിഎൻഎ യിൽ നിന്ന് നിശ്ചിതഭാഗങ്ങൾ മുറിച്ചുമാറ്റാനും കൂട്ടിച്ചേർക്കാനും ഈ എഡിറ്റിങ് വിദ്യ സഹായിക്കുന്നു. ഏഴു ദമ്പതിമാരിൽ നിന്നുള്ള ഭ്രൂണകോശങ്ങൾ എഡിറ്റിങ് വഴി താൻ പരിഷ്ക്കരിച്ചെങ്കിലും, ഒരെണ്ണം മാത്രമാണ് ഫലംകണ്ടതെന്ന് ജിയാൻക്വായിഅറിയിക്കുന്നു. ഏതെങ്കിലും പാരമ്പര്യരോഗം തടയാനും ഭേദമാക്കാനോ അല്ല താനിത് ചെയ്തത്. എയിഡ്സ് വൈറസായ എച്ച്ഐവി ഭാവിയിൽ ബാധിക്കാതിരിക്കാൻ പാകത്തിലുള്ള പരിഷ്ക്കരണമാണ് ജനിതകമായി നടത്തിയതെന്ന് അദ്ദേഹം അറിയിക്കുന്നു. എന്നാൽ, ഈ മുന്നേറ്റത്തെപ്പറ്റി ജിയാൻകുയി പ്രബന്ധങ്ങളൊന്നും ശാസ്ത്രജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. ഷേൻഷനിലെ സതേൺ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലാണ് ജിയാൻക്വായിപ്രവർത്തിക്കുന്ന്. അവിടെ രണ്ട് ജനറ്റിക് കമ്പനികൾ ജിയാൻക്വായിക്കുണ്ട്. ഹിജിയാൻക്വായി എച്ച്ഐവി ബാധ ചൈനയിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് താൻ ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നതെന്ന് ജിയാൻക്വായി പറയുന്നു. സ്വാഭാവികമായി പകർന്ന എച്ച്ഐവി ചെറുക്കുകയോ അതിൽ നിന്ന് രക്ഷപ്പെടുകയോ അല്ല ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും, മാതാപിതാക്കളിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്ന എച്ച്ഐവി അണുബാധയിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുകയാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. തിങ്കളാഴ്ച ഹോങ്കോങിൽ നടന്ന കോൺഫറൻസിലാണ് എഡിറ്റുചെയ്ത ജീനുകളോടെ ലോകത്ത് ആദ്യമായി ഇരട്ട പെൺകുട്ടികൾ പിറന്നു എന്ന വെളിപ്പെടുത്തൽ ഉണ്ടായത്. അമേരിക്കയിൽ ഈ ജീൻ എഡിറ്റിങ് മനുഷ്യരിൽ ഉപയോഗിക്കാൻ അനുമതിയില്ല. പരീക്ഷണവുമായി ബന്ധപ്പെട്ട വാദങ്ങൾ ശരിയാണെങ്കിൽ, ഇത് ശാസ്ത്രത്തിന്റെ ധാർമികതയ്ക്ക് നിരക്കുന്നതാണോ എന്നു പരിശോധിക്കണമെന്ന് ഗവേഷകർ പറയുന്നു. മനുഷ്യരിൽ നടത്തുന്ന ഇത്തരം പരീക്ഷണങ്ങൾ അധാർമികമാണെന്ന് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ജനിതകവിദഗ്ധനും ജനറ്റിക്സ് ജേണൽ എഡിറ്ററുമായ ഡോ. കിരൻ മസ്നൂരു പറഞ്ഞു. Content Highlights:First gene-edited babies claimed in China, AIDS, HIV,CRISPR-cas9


from mathrubhumi.latestnews.rssfeed https://ift.tt/2Rj5sxD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages