നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷ ഒരുക്കാന്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുതരത്തിലുള്ള വിലക്കുമില്ലെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷ ഒരുക്കാന്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുതരത്തിലുള്ള വിലക്കുമില്ലെന്ന് ഡിജിപി

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കെ ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുമുള്ള വിലക്കുമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനു വേണ്ടി മാത്രമാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനു പിന്നാലെ ശബരിമലയിലേക്ക് മാധ്യമങ്ങള്‍ക്ക് കടന്നു ചെല്ലാമെന്നും ഡിജിപി വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ തീര്‍ത്ഥാടന വേളയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക ആക്രമണം നടന്നിരുന്നു. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകരുടെയും ഭക്തരുടെയും താല്‍പര്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്ന് ബെഹ്‌റ വ്യക്തമാക്കി. പോലീസ് സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.



from mangalam.com https://ift.tt/2QjQExV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages