കോട്ടയം: ശബരിമല നട നാളെ തുറക്കാനിരിക്കുന്ന അവസരത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദ്ദേശവുമായി ഹിന്ദു സംഘടനകള്‍. ശബരിമല കര്‍മ്മ സമിതിയാണ് ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ക്കു കൈമാറി.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ്മസമിതി. കഴിഞ്ഞ തവണ ശബരിമല നട തുറന്നപ്പോള്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് കര്‍മ്മ സമിതിയുടെ മുന്നറിയിപ്പ്. റിപ്പോര്‍ട്ടിംഗിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാക്കാന്‍ കാരണമാകുമെന്നും ശബരിമല കര്‍മ്മസമിതി പത്രസ്ഥാപനങ്ങളുടെ എഡിറ്റര്‍ക്കെഴുതിയ കത്തില്‍ പറയുന്നു.
യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിനെതിരാണ്. ലോകത്തിന്റെ പലഭാഗങ്ങളിലുള്ള അയ്യപ്പ ഭക്തര്‍ സമരത്തിന്റെ പാതയിലാണെന്നും കര്‍മ്മസമിതി അവകാശപ്പെടുന്നു. കോടതി വിധിക്ക് എതിരായ പുന:പരിശോധന ഹര്‍ജ്ജികള്‍ ഈ മാസം 13ന് പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ വിശദമാക്കുന്നു.
from mangalam.com https://ift.tt/2qsOZeb
via IFTTT
No comments:
Post a Comment