മാതാപിതാക്കള്‍ സൂക്ഷിക്കുക: സാമൂഹ്യമാധ്യമങ്ങളിലെ ഈ 'മരണ'പ്പേജുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

മാതാപിതാക്കള്‍ സൂക്ഷിക്കുക: സാമൂഹ്യമാധ്യമങ്ങളിലെ ഈ 'മരണ'പ്പേജുകള്‍

കല്പറ്റ: കൗമാരപ്രായക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് സാമൂഹികമാധ്യമങ്ങളിലെ മരണപ്പേജുകൾ. സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ വയനാട്ടിൽ ആത്മഹത്യചെയ്തത് ഇത്തരം കൂട്ടായ്മകളുടെ പ്രേരണമൂലമാണെന്നാണ് നിഗമനം. ഇത്തരം കൂട്ടായ്മകളാൽ സ്വാധീനിക്കപ്പെട്ടെന്ന് കരുതുന്ന 13 കുട്ടികൾ നിരീക്ഷണത്തിലാണ്. വയനാട്ടിൽ മരിച്ചവരുടെ സുഹൃത്തുക്കളാണിവർ. ഇതിൽ പെൺകുട്ടികളും ഉണ്ട്. ഇതിലൊരു വിദ്യാർഥി കഴിഞ്ഞദിവസം ആത്മഹത്യയെക്കുറിച്ച് സ്റ്റാറ്റസിട്ടിരുന്നു. ആത്മഹത്യചെയ്ത രണ്ടു പേരുൾപ്പെടെ 15 കുട്ടികളാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്നാണ് നിഗമനം. എല്ലാവരും സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം പേജിനെ പിന്തുടർന്നിരുന്നു. ജീവിതത്തോടുള്ള നിഷേധ മനോഭാവവും ആത്മഹത്യയ്ക്ക് േപ്രരിപ്പിക്കുന്ന ഉള്ളടക്കവുമാണ് ഈ പേജിലുള്ളത്. വയനാട് കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സുഹൃത്തുക്കളായ രണ്ടു കൗമാരക്കാരാണ് ഒരു മാസത്തെ വ്യത്യാസത്തിൽ സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനുമുമ്പ് രണ്ടുപേരും ആത്മഹത്യയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ സ്റ്റാറ്റസിടുകയും സുഹൃത്തുക്കൾക്ക് മെസേജ് അയക്കുകയും ചെയ്തു. പാട്ടുകേട്ടാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇവർ പിന്തുടർന്നിരുന്ന സൈക്കോ ചെക്കൻ പേജിൽ ഏകാന്തതയോടും മരണത്തോടുമുള്ള പ്രണയത്തിന്റെ സൂചനകളുണ്ട്. വിഷാദരോഗത്തിലേക്കു നയിക്കുന്ന സംഗീത ആൽബങ്ങളുടെ ആരാധകരായിരുന്നു ഇവരെന്നതിന്റെ സൂചനകളും പേജുകളിലുണ്ട്. ആത്മഹത്യയ്ക്കുതൊട്ടുമുമ്പ് ഒരുകുട്ടി ഇൻസ്റ്റാഗ്രാമിൽ സമാനസ്വഭാവമുള്ള പാട്ട് പോസ്റ്റ് ചെയ്തിരുന്നു. മരണത്തിലേക്ക് നയിക്കുന്ന പാട്ട് ആത്മഹത്യാ പ്രേരണാഗാനമായി കരുതപ്പെടുന്ന ഗ്ലൂമി സൺഡേ തുടങ്ങിയ ഗാനങ്ങൾ ജീവനൊടുക്കിയ രണ്ടുകുട്ടികളും പിന്തുടർന്നതായി ഇവരുടെ പോസ്റ്റുകളിൽ സൂചനയുണ്ട്. ഹംഗറിക്കാരനായ റെസോഷെരഷ് 1933-ൽ ചിട്ടപ്പെടുത്തുകയും കവി ലെയ്സിയോ ജെയ്വോൻ തീവ്രമായ വാക്കുകളിൽ മാറ്റിയെഴുതുകയുംചെയ്ത പാട്ടാണിത്. യൂറോപ്പിൽ ഒട്ടേറെ പേരെ ഗ്ലൂമി സൺഡേ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഇക്കാരണത്താൽ പല രാജ്യങ്ങളിലും റേഡിയോ സ്റ്റേഷനുകൾ ഇതിന്റെ പ്രക്ഷേപണം വിലക്കിയിരുന്നു. റോൾഫ് ഷൂബെൽ സംവിധാനം ചെയ്ത 1999-ലെ ഗ്ലൂമി സൺഡേ എന്ന സിനിമയും ഏറെ പ്രശസ്തമാണ്. യാത്രകളെക്കുറിച്ചും അന്വേഷണം കുട്ടികളിൽ പലരും നിരന്തരം വയനാടിനു പുറത്തേക്കു നടത്തിയിരുന്ന യാത്രകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വയനാട്ടിൽ അടുത്തിടെ കൗമാരക്കാർ ഉൾപ്പെട്ട ബൈക്കപകടങ്ങളും ആത്മഹത്യാശ്രമമാണെന്ന സംശയവും ഇതോടെ ഉയർന്നുതുടങ്ങിയിട്ടുണ്ട്. ചില ഗെയിമുകളിലെ ടാസ്കുകൾ പൂർത്തിയാക്കാൻ പ്രത്യേക താളത്തിൽ പാട്ടുകേട്ട് അതിവേഗത്തിൽ ബൈക്കുകൾ ഓടിച്ചവരാവാം അപകടങ്ങളിൽപ്പെട്ടതെന്നാണ് കരുതുന്നത്. ഇത്തരത്തിൽ അതിവേഗത്തിൽ പോവുന്ന തങ്ങളുടെ ചിത്രങ്ങൾ ഇവരിൽ പലരും സ്റ്റാറ്റസ് ആയി പോസ്റ്റു ചെയ്തിട്ടുണ്ടെന്ന് വയനാട്ടിൽ സാമൂഹികപ്രവർത്തകനായ എ.എം. മുജീബ് പറഞ്ഞു. ഹൊറർ ചിത്രങ്ങളും ഇവർ പിന്തുടരുന്നുണ്ട്. മരണത്തോടുള്ള പേടിയില്ലായ്മയാണ് ഇവർ ഇതിലൂടെ വ്യക്തമാക്കുന്നത്. 17 വയസ്സിൽ താഴെയുള്ള ഈ കുട്ടികൾക്കെല്ലാം സ്മാർട്ട് ഫോണും 100 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളുമുണ്ട്. മൊബൈൽ ഫോണാണ് ഇവരുടെ ഏറ്റവും അടുത്ത ആശ്രയമെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്തുടരുന്നത് വിചിത്രവഴികൾ വിചിത്രമായ രീതികളിലാണ് കുട്ടികളുടെ പെരുമാറ്റവും മരണവുമെന്നാണ് ലഭിക്കുന്ന സൂചന. 17 വയസ്സുകാരാണ് ഈ ഗ്രൂപ്പുകളിലുള്ള കുട്ടികൾ അധികവും. ജീവനൊടുക്കുംമുന്പ് ഇവർ കൂട്ടുകാർക്ക് വിരുന്ന് നൽകിയിരുന്നു. നിരാശയാണ് ഇവരുടെ പൊതുവികാരം. ജീവിതവിരക്തിയും മരണത്തോടുള്ള പ്രണയവും ദൈവത്തെക്കാൾ സാത്താന് പ്രാമുഖ്യം നല്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇവർ പിന്തുടരുന്ന പേജുകളിലുണ്ട്. ലഹരി വിശുദ്ധവത്കരിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന ഈ കുട്ടികൾ ഒാൺലൈൻ ബിസിനസുകൾ വഴിയാണ് പണം കണ്ടെത്തുന്നത്. വീട്ടിലും വിദ്യാലയങ്ങളിലും നല്ല കുട്ടികളായിതന്നെയാണ് ജീവിക്കുന്നത്. മരിച്ചവർ തൂങ്ങിമരിക്കാൻ കഴുത്തിലിട്ട കുരുക്കുപോലും തയ്യാറാക്കിയത് വിദഗ്ധമായാണ്. കുട്ടികളുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ പുറത്തുവരണമെന്ന് മരിച്ചവരിലൊരാളുടെ ബന്ധു പറഞ്ഞു. നിയമനടപടി വേണം ബ്ലൂവെയിൽ ഗെയിം പോലുള്ളവയിൽനിന്ന് ഊർജമുൾക്കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത്. ബ്ലൂവെയിൽ ഗെയിംപോലുള്ള പലതരം ഗെയിമുകൾ ലോകത്തിന്റെ പല ഭാഗങ്ങളിലും വരുന്നുണ്ട്. അതിന്റെ ചെറിയ പതിപ്പാണ് വയനാട്ടിലുണ്ടായതെന്ന് കരുതാം. ഇത് സാമൂഹിക മാധ്യമങ്ങളുടെ ക്രിമിനൽ ദുരുപയോഗമാണ്. ഐ.പി.സി., ഐ.ടി. ആക്ട് എന്നിവ പ്രകാരം ശക്തമായി കേസെടുക്കണം. -വിനോദ് ഭട്ടതിരിപ്പാട്, സൈബർ ഫൊറൻസിക് വിദഗ്ധൻ Content Highlight: Influence of social media suicide related behaviour


from mathrubhumi.latestnews.rssfeed https://ift.tt/2Oo8yOc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages