അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദി അനാക്കോണ്ടയെപ്പോലെയാണെന്ന് ആന്ധ്രാ ധനമന്ത്രി യാനമല രാമകൃഷ്ണുഡു. സിബിഐയെയും റിസർവ്വ് ബാങ്കിനെയും മോദി വിഴുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നരേന്ദ്രമോദിയെക്കാൾ വലിയ അനാക്കോണ്ട മറ്റാരാണ് ഉള്ളത്? എല്ലാത്തിനെയും മോദി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സിബിഐയെയും റിസർവ്വ് ബാങ്കിനെയും വിഴുങ്ങിക്കഴിഞ്ഞു. ആന്ധ്രയിലെ ബിജെപി നേതാക്കൾ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം -മന്ത്രി ആരോപിച്ചു. കോൺഗ്രസുമായുള്ള ടിഡിപി ബാന്ധവത്തെ പരിഹസിക്കുന്നവരെ രാമകൃഷ്ണുഡു വിമർശിക്കുകയും ചെയ്തു. എല്ലാവരും ഭൂതകാലത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. അത് വർത്തമാനമോ ഭാവിയോ ആകില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മൂപ്പത് വർഷത്തിലധികം നീണ്ട ശത്രുത അവസാനിപ്പിച്ചാണ് കോൺഗ്രസുമായി സഖ്യം ചേരാൻ ടിഡിപി തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2ySrOyG
via
IFTTT
No comments:
Post a Comment