അയോധ്യയില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് പട്ടേല്‍ പ്രതിമയെക്കാള്‍ ഉയരം വേണമെന്ന് അസം ഖാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

അയോധ്യയില്‍ നിര്‍മ്മിക്കുന്ന പ്രതിമയ്ക്ക് പട്ടേല്‍ പ്രതിമയെക്കാള്‍ ഉയരം വേണമെന്ന് അസം ഖാന്‍

റാംപുർ: പ്രധാനമന്ത്രിയെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ രംഗത്ത്. അയോധ്യയിൽ നിർമിക്കുന്ന ശ്രീരാമന്റെ പ്രതിമയ്ക്ക് പട്ടേൽ പ്രതിമയെക്കാൾ ഉയരം വേണമെന്ന് അസം ഖാൻ ആവശ്യപ്പെട്ടു. പ്രതിമാ നിർമാണം സംബന്ധിച്ച യോഗി ആദിത്യനാഥിന്റെ പരാമർശത്തോടാണ് അസം ഖാൻ പ്രതികരിച്ചത്. അയോധ്യയിൽ 151 മീറ്റർ ഉയരത്തിൽ ശ്രീരാമന്റെ പ്രതിമ നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സരയൂ നദിയുടെ തീരത്ത് പ്രതിമ നിർമ്മിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും എന്തുകൊണ്ടാണ് രാമപ്രതിമാ നിർമ്മാണത്തെക്കുറിച്ച് ആരും ചിന്തിക്കാതിരുന്നതെന്നും അസംഖാൻ ചോദിച്ചു. രാമപ്രതിമാ നിർമ്മാണം സംബന്ധിച്ച പ്രഖ്യാപനം ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉണ്ടാകുമെന്നാണ് സൂചന. സർദാർ പട്ടേലിന്റെ ഏകതാപ്രതിമ യാഥാർഥ്യമായതോടെ ഉത്തർപ്രദേശിലെ സന്യാസി സമൂഹത്തിൽ നിന്ന് യോഗി ആദിത്യ നാഥിനുമേൽ സമ്മർദ്ദം ഏറെയാണെന്നാണ് റിപ്പോർട്ടുകൾ.


from mathrubhumi.latestnews.rssfeed https://ift.tt/2JB4c5B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages