സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരേ ആക്രമണം; കാവിനിറത്തിലുള്ള ഗുണനചിഹ്നങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരേ ആക്രമണം; കാവിനിറത്തിലുള്ള ഗുണനചിഹ്നങ്ങള്‍

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ കാലടി സർവകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോർഡ് അക്രമികൾ നശിപ്പിച്ചു. വാതിലിന് മുന്നിൽ കാവിനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണനചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായതിന് പിന്നാലെയാണ് ഓഫീസിന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിൽ സർവകലാശാല അധികൃതർ പോലീസിൽ പരാതി നൽകി. നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് സുനിൽ പി. ഇളയിടത്തിന് നേരേ വധഭീഷണിയുണ്ടായത്. അദ്ദേഹത്തിന്റെ പ്രസംഗ വീഡിയോയ്ക്ക് താഴെ ഇയാളെ കണ്ടാൽ കല്ലെറിഞ്ഞ് കൊന്നേക്കണം എന്നായിരുന്നു ആഹ്വാനം. Content Highlights:sunil p ilayidams office attacked by criminals in kalady university.


from mathrubhumi.latestnews.rssfeed https://ift.tt/2DngA8f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages