തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം ബിജെപിയും ബഹിഷ്‌കരിച്ചു. യോഗത്തില്‍ പങ്കെടുത്ത യുഡിഎഫും ബിജെപിയും സര്‍ക്കാരും നിലപാടുകളില്‍ ഉറച്ചു നിന്നു. യോഗത്തിനായി സര്‍ക്കാര്‍ വെറുതെ സമയം കളഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള.
സര്‍വകക്ഷിയോഗം സര്‍ക്കാര്‍ വെറും നാടകമാക്കി മാറ്റിയെന്നും അദേഹം ആരോപിച്ചു. വളരെയധികം പ്രതീക്ഷയോടെയാണ് യോഗത്തിന് പോയത്. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സ്‌ക്രിപ്റ്റ് തയാറാക്കിയത് ഏകെജി സെന്ററില്‍ നിന്നാണെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. സിപിഎമ്മിനും സര്‍ക്കാരിനും ഒരേ ശബ്ദമാണ്. യോഗം വെറും പ്രഹസനം മാത്രമായിരുന്നെന്നും അദേഹം കുറ്റപ്പെടുത്തി. മാധ്യമസ്വാതന്ത്ര്യം വിലക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സന്നിധാനത്ത് നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് എന്തിന്റെ പേരിലാണ്. ശബരിമല പ്രശ്‌നത്തില്‍ ജനാധിപത്യപരമായ കാഴ്ചപ്പാടുകള്‍ മുന്‍ നിര്‍ത്തിയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
from mangalam.com https://ift.tt/2zSfwpN
via IFTTT
No comments:
Post a Comment