തെലങ്കാനയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ഏഴര കോടിയുടെ ഹവാലപണം പിടിച്ചെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

തെലങ്കാനയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച ഏഴര കോടിയുടെ ഹവാലപണം പിടിച്ചെടുത്തു

ഹൈദരാബാദ്: തെലങ്കാനയില്‍ വന്‍ ഹവാല വേട്ട. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 7.51 കോടി രൂപ പിടികൂടി. നാലു പേരെ അറസ്റ്റു ചെയ്തു. ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കാനിരിക്കേ തെലങ്കാനയില്‍ പിടികൂടുന്ന ഏറ്റവും ഒടുവില്‍ പിടിച്ചെടുക്കുന്ന തുകയാണിത്. ഇവരില്‍ ഒരു .32 റിവോള്‍വറും പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച പോലീസും സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് സംഘവും വിവിധ സംഘങ്ങളായി തിരിഞ്ഞുനടത്തിയ തെരച്ചിലാണ് പണം പിടിച്ചെടുത്തതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.
[IMG]
സാമ്പത്തിക ഇടപാടിനെയും കടലാസ് കമ്പനികളുടെ പങ്കിനെ കുറിച്ചും പരിശോധിക്കുന്നതിന് ആദായ നികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും അറിയിച്ചതായും കമ്മീഷണര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനായി ഹവാല ചാനലുകള്‍ വഴി വിദേശത്തു നിന്ന് അയല്‍ സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന പണം തെലങ്കാനയിലേക്ക് എത്തിക്കുകയായിരുന്നു. രാഷ്ട്രീയക്കാരുടെ കൈകളില്‍ എത്തുന്ന പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുമെന്നും കമ്മീഷണര്‍ പറയുന്നു. പണം കൊണ്ടുവന്ന ഏജന്റുമാര്‍ക്ക് വലിയ തുക കമ്മീഷനായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഭുത് സിംഗ് രാജ് പുരോഹിത് എന്നയാളുടെ വീട്ടില്‍ നിന്നാണ് പണത്തിനൊപ്പം റിവോള്‍വറും ലഭിച്ചത്. ഈ മാസം അഞ്ചുവരെ പോലീസും ആദായ നികുതി വകുപ്പും ചേര്‍ന്ന് പല റെയ്ഡുകളിലായി 56.48 കോടിയുടെ കണക്കില്‍പെടാത്ത പണവും 38.71 കോടി രൂപ, 17.71 കോടി രൂപ എന്നിവ പിടിച്ചെടുത്തിരുന്നു.



from mangalam.com https://ift.tt/2JLjDZ4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages