തിരുവനന്തപുരം : വാക്കുതര്‍ക്കത്തിനിടെ ഡിവൈ എസ്പി തള്ളിയിട്ട് വാഹനമിടിച്ച് മരിച്ച സനലിന്റെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാഹനമിടിച്ച് ആഴത്തിലുള്ള മുറിവും രക്തസ്രാവവും ഉണ്ടായി. വാരിയെല്ലും കയ്യും ഒടിഞ്ഞിരുന്നു. തെറിച്ചു വീണ സനലിന്റെ തല റോഡില്‍ ഇടിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ക്രൈംബ്രാഞ്ചിന് ഫോറന്‍സിക് വിഭാഗം നല്‍കും.
ഇതിനിടെ, തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം സനലിന്റെ സഹോദരി ഉന്നയിച്ചിരിക്കുകയാണ്. പരിക്കേറ്റ സനലിന്റെ വായിലേക്ക് പൊലീസുകാര്‍ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചിരുന്നു.
from mangalam.com https://ift.tt/2Db5CCD
via IFTTT
No comments:
Post a Comment