നിയമത്തിന് മുന്നില്‍ തലകുനിക്കാന്‍ മനസില്ലാതെ ഒടുവില്‍ ആത്മഹത്യയില്‍ അഭയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

നിയമത്തിന് മുന്നില്‍ തലകുനിക്കാന്‍ മനസില്ലാതെ ഒടുവില്‍ ആത്മഹത്യയില്‍ അഭയം

സനൽകുമാറെന്ന ചെറുപ്പക്കാരന്റെ ഭാര്യയും മക്കളും അമ്മയും കോടതി നിരീക്ഷണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്നതിന് ഇടയിലാണ് ഡിവൈഎസ്പി ഹരികുമാർ ആത്മഹത്യ ചെയ്തതായുള്ള വാർത്ത പുറത്തുവരുന്നത്. പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകോട് സനൽകുമാറിന്റെ ഭാര്യ പറഞ്ഞു: ഈ വിധി ദൈവനിശ്ചയം.. സനലിനെ ഡിവൈഎസ്പി മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പികാനിരിക്കെയാണ് കേരളത്തെ ഞെട്ടിച്ച് ആത്മഹത്യാ വാർത്ത പുറത്തുവരുന്നത്. കാക്കിയിട്ട ഹരികുമാർ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്തായിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു. ഉന്നത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും മുതലെടുത്ത് ഹരികുമാർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയാണ് ജോലിചെയ്തുവന്നത്. പോലീസ് അസോസിയേഷൻ തലപ്പത്തെ ഉന്നതരുമായുള്ള ബന്ധവും ഹരികുമാർ തന്റെ വഴിവിട്ട ബന്ധങ്ങൾക്കുള്ള തണലാക്കി മാറ്റി. പക്ഷേ..നവംബർ 5ന് സനൽകുമാറെന്ന ചെറുപ്പക്കാരനെ വാക്കു തർക്കത്തിനിടെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നതോടെ നാട്ടുകാരും മാധ്യമങ്ങളും, രാഷ്ട്രീയപാർട്ടികളും, സനലിന്റെ ബന്ധുക്കളും ഒന്നിച്ച് ഡിവൈഎസ്പിക്ക് എതിരെ നിന്നതോടെ ഒരു ബന്ധങ്ങളും പോരാതെ വന്നു. ഡിവൈഎസ്പിയുടെ സ്വാധീനവലയങ്ങൾക്ക് അയാളെ രക്ഷിക്കാൻ കഴിയാതെയായി. മുൻകൂർ ജാമ്യാപേക്ഷ കോടതി നീട്ടിവെച്ചു, ഇതിനിടെ സനലിന്റെ ബന്ധുക്കളുടെ പ്രതിഷേധവും കൂടിയായപ്പോൾ പോലീസിനുള്ളിൽ നിന്നുതന്നെ സമ്മർദങ്ങളേറി. പോലീസ് ബുദ്ധി ഉപയോഗിച്ച് തന്നെ ഡിവൈഎസ്പി ഒളിവിൽ പോയപ്പോൾ, മരണത്തിനിപ്പുറം ഏഴുനാൾ കഴിഞ്ഞും പോലീസിന് പിടികൂടാനായില്ല.ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഹരികുമാർ ഫോണിൽ ബന്ധപ്പെട്ടില്ല. എടിഎം ഉപയോഗിച്ചുമില്ലഇതോടെ ഹരികുമാറിനെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെയായി. പോലീസ് ഇരുട്ടിൽ തപ്പിയപ്പോൾ ബന്ധുക്കൾ നിയമപരമായി നേരിടാനൊരുങ്ങി. മാധ്യമങ്ങൾഡിവൈഎസ്പിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരമ്പരയാക്കി. ഇതോടെ ഗത്യന്തരമില്ലാതെ സ്വന്തം വീട്ടിലെ ഒരു ചാൺ കയറിൽ ഡിവൈഎസ്പി ബി.ഹരികുമാർ ജീവനൊടുക്കി. ഹരികുമാറിനെതിരേ വ്യാപക പരാതികൾ; ക്വാറി മാഫിയകളുടെ ഇഷ്ടതോഴൻ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒപ്പം വിവാദങ്ങളും ഡിവൈ.എസ്.പി. ഹരികുമാറിന്റെ കൂടപ്പിറപ്പായിരുന്നു. രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചതിന് ശേഷം 50 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തവയിൽ 20 ലക്ഷം രൂപ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുണ്ടായിരുന്നു. താലൂക്കിലെ ക്വാറി മാഫിയകളുടെ ഇഷ്ടതോഴനായിരുന്നു ഇദ്ദേഹമെന്നും ആരോപണമുണ്ട്. നെയ്യാറ്റിൻകര പാറക്വാറികളുമായി ബന്ധപ്പെടുത്തിയാണ് കൂടുതൽ ആരോപണങ്ങളും പരാതികളുമുണ്ടായത്. ഡിവൈ.എസ്.പി.യുടെ ഓഫീസിൽ എ.സി. സ്ഥാപിച്ചത് ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഫലമായിട്ടാണെന്നാണ് മറ്റൊരു ആരോപണം. ഒരു ജെ.സി.ബി. ഉടമയാണ് എ.സി. സ്ഥാപിക്കാൻ പണം മുടക്കിയതെന്നാണ് ഉയർന്ന ആരോപണം. ഹരികുമാർ പാറശ്ശാല എസ്.ഐ.യായിരിക്കുമ്പോഴും ഫോർട്ട് സി.ഐ. യായിരിക്കുമ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. ഫോർട്ട് സി.ഐ.യായിരിക്കെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറച്ചുകാലം സസ്പെൻഷനിലുമായിരുന്നു. അമ്പൂരിയിൽ ഡി.വൈ.എഫ്.ഐ., കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ പ്രതികളെ വെറുതെ വിട്ടത് ഹരികുമാറിന്റെ ഇടപെടൽ മൂലമെന്നും ആരോപണമുണ്ട്. ഹൈദരാബാദിൽ നടന്ന സി.പി.എം. പാർട്ടി കോൺഗ്രസിൽ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ല ഭാരവാഹികളെയും കൂട്ടി ഹരികുമാർ പോയത് വിവാദമായിരുന്നു. പാറ ക്വാറി ഉടമകളാണ് ഇതിന് പണം മുടക്കിയതെന്നായിരുന്നു പ്രധാന ആരോപണം. 50 ലക്ഷം രൂപയോളം മാസപ്പടി വാങ്ങിച്ചിരുന്ന ഉദ്യോഗസ്ഥനാണ് ഹരികുമാറെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊടിയുടെ നിറം നോക്കാതെ രാഷ്ട്രീയ ബന്ധങ്ങൾ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ അവസാന കാലത്ത് ജില്ലയിലെ ഒരു സി.പി.എം. നേതാവിന്റെ ശുപാർശ പ്രകാരം ആണ് കടയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറായി ഹരികുമാർ നിയമനം നേടിയത്. അവിടെ നിന്നും പിന്നീട് കോൺഗ്രസിലെ യുവ എം.എൽ.എ.യുടെ സഹായത്തോടെ ആലുവ സി. ഐ.യായി നിയമനം നേടി. യു.ഡി.എഫ്. ഭരണകാലത്ത് നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായിവന്ന ഹരികുമാർ പിന്നീട് സി.പി.എം. ജില്ലാ നേതൃത്വത്തിന് പ്രിയങ്കരനായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഹരികുമാറിനെതിരേ പിന്നീടുവന്ന പരാതികളൊന്നും വകുപ്പുതലത്തിലുള്ള അന്വേഷണത്തിൽ കലാശിച്ചില്ല. ഹരികുമാറിനെ ക്രമസമാധാനച്ചുമതയിൽ നിയമിച്ചത് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച് ഉന്നത ബന്ധങ്ങളുള്ള ഡിവൈ.എസ്.പി. ബി.ഹരികുമാറിനെ ക്രമസമാധാനച്ചുമതയിൽ നിയമിച്ചത് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ച്. ഇദ്ദേഹം ഫോർട്ട് സി.ഐ.യായിരിക്കുമ്പോഴാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഡി.ജി.പി.ക്കു നൽകിയത്. വാറണ്ട് കേസിലെ പ്രതിയായ തിരുവല്ലം ഉണ്ണിയെ പിടികൂടിയശേഷം കൈക്കൂലി വാങ്ങി വിട്ടയച്ചതായിരുന്നു പ്രധാനം. ഈ പരാതിയിൽ ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിൽ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചാണ് ഗുരുതര ആരോപണം ഉന്നയിച്ച് റിപ്പോർട്ട് നൽകിയത്. ഹരികുമാറിന് ക്രമസമാധാനച്ചുമതല ഒരിക്കലും നൽകരുതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാതെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യു.ഡി.എഫിലെ എം.എൽ.എ.യുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഹരികുമാറിനെ ആലുവ സി.ഐ.യായി നിയമിച്ചു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചാണ് ഹരികുമാർ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായി എത്തിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എത്തിയ ഹരികുമാർ പിന്നീട് സി.പി.എമ്മിനും സ്വീകാര്യനായി. എം.വിൻസെന്റ് എം.എൽ.എ.യുടെ അറസ്റ്റോടെയാണ് ഹരികുമാർ സി.പി.എമ്മിന് ഏറെ പ്രിയപ്പെട്ടവനായി മാറിയത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായതിനുശേഷമാണ് സുഹൃത്ത് ബിനുവിന്റെ ജൂവലറി പങ്കാളിയായ അയ്യപ്പന്റെ ദുരൂഹ മരണമുണ്ടായത്. ഇത് ആത്മഹത്യയായി പിന്നീട് മാറി. ഹരികുമാർ ഡിവൈ.എസ്.പി. എന്ന നിലയിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതായി കാണിച്ച് വി.എസ്.ഡി.പി. ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ നൽകിയ പരാതിയും ഡി.ജി.പി. മുഖവിലയ്ക്ക് എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അറസ്റ്റ് വൈകിച്ചത് പോലീസോ ഹരികുമാറിന്റെ അറസ്റ്റ് പോലീസ് വൈകിച്ചതാണെന്നആക്ഷേപമുണ്ട്. ഉന്നത ബന്ധങ്ങളുള്ള ഡിവൈഎസ്പി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് പോലീസിലെ ഉന്നതങ്ങളിൽ ചിലർക്കെങ്കിലും കൃത്യമായി അറിയാമായിരുന്നു എന്നാണ് വിവരം. ഈ സംശയമാണ് സനലിന്റെ ബന്ധുക്കളെ നിയമപരമായ നടപടികളിലേക്കും, ഒടുവിൽ പ്രതിഷേധിക്കാനായി തെരുവിലേക്കും ഇറക്കിയത്. ദുരൂഹത ഉണർത്തി ബിനുവുമായുള്ള ബന്ധം കൊടങ്ങാവിളയിൽ എ.ബി.എസ്. ഫിനാൻസ് നടത്തുന്ന സുഹൃത്തായ ബിനുവിന്റെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് സനൽകുമാറിന്റെ കൊലപാതകത്തിൽ കലാശിച്ച സംഭവങ്ങളുണ്ടാകുന്നത്. ബിനുവിന്റെ വീടിനുമുന്നിൽ സനൽകുമാറിന്റെ കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്. കൈയേറ്റത്തിനിടെ, റോഡിലൂടെ വരികയായിരുന്ന കാറിനുമുന്നിലേക്ക് സനലിനെ ഡിവൈ.എസ്.പി. തള്ളിയിട്ടെന്നാണ് കേസ്. നാട്ടുകാർക്ക് പോലും അജ്ഞാതമാണ് ബിനുവും ഡിവൈഎസ്പിയും തമ്മിലുള്ള ബന്ധം. കൊടങ്ങാവിള മിനി കോട്ടേജിൽ ബിനു ആരംഭിച്ച എ.ബി.എസ്. ജൂവലറി ഉദ്ഘാടനം ചെയ്തത് ഹരികുമാർ ഫോർട്ട് സി.ഐ.യായിരിക്കുമ്പോഴാണ്. ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ് ഡിവൈഎസ്പിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. അസമയങ്ങളിലുള്ള ഈ സന്ദർശനങ്ങളിൽ നിഗൂഢതകളുണ്ടെന്നും ആരോപണമുണ്ട്. രാത്രി ഇവിടെയെത്തുന്ന ഡിവൈ.എസ്.പി. വളരെ വൈകിയാണ് മടങ്ങിപ്പോകുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വി.എസ്.ഡി.പി. പ്രവർത്തകർ എസ്.പി. ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകിയിരുന്നു. പലതവണ പരാതികളുണ്ടായെങ്കിലും അവ അവഗണിക്കപ്പെട്ടു. മൂന്നുവർഷം മുൻപാണ് ബിനു വീടിനോടുചേർന്നുള്ള കടയിൽ തൊഴുക്കൽ സ്വദേശി അയ്യപ്പനുമായി ചേർന്ന് ജൂവലറി തുടങ്ങിയത്. എ.ബി.എസ്. ജൂവലറി എന്ന സ്ഥാപനം അന്ന് ഉദ്ഘാടനം ചെയ്തത് ഹരികുമാർ സി.ഐ.യായിരിക്കുമ്പോഴാണ്. ഇവർ തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ഹരികുമാർ പാറശ്ശാല എസ്.ഐ.യായിരിക്കുമ്പോഴാണ്. രണ്ടുവർഷം മുൻപ് ബിനുവിന്റെ ജൂവലറിയിലെ പങ്കാളിയായിരുന്ന അയ്യപ്പൻ വിഷം കഴിച്ച് മരിച്ചിരുന്നു. ഈ മരണത്തിൽ നാട്ടുകാർ അന്നേ ദുരൂഹത ആരോപിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ഹരികുമാർ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായിരുന്നു. അതുകൊണ്ടുതന്നെ ഈ കേസ് അന്നേ അട്ടിമറിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു. സ്വർണപ്പണിക്കായി ഉപയോഗിക്കുന്ന സയനൈഡ് ഉള്ളിൽച്ചെന്നാണ് അയ്യപ്പൻ മരിച്ചത്. അയ്യപ്പൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. ഇതിനുശേഷം ഈ ജൂവലറി തുറക്കാതായി. പിന്നീട് ഇവിടെ ബിനു ഫിനാൻസ് സ്ഥാപനം തുടങ്ങി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യായതിനു ശേഷം ഹരികുമാർ ഈ വീട്ടിൽ സ്ഥിരമായി എത്തുന്നതിനെ നാട്ടുകാരും ചോദ്യം ചെയ്തിരുന്നു. തന്റെ അടുത്തബന്ധുവായതിനാലാണ് ഇവിടെയെത്തുന്നതെന്നാണ് ഹരികുമാർ നാട്ടുകാർക്കു നൽകിയിരുന്ന വിശദീകരണം. ഇതിനെത്തുടർന്നാണ് വി.എസ്.ഡി.പി. എസ്.പി. ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയത്. സംഭവത്തിനുശേഷം ഡിവൈ.എസ്.പി. ബിനുവിനൊപ്പമാണ് രക്ഷപ്പെട്ടത്. നിയമത്തെ ഒരു തരത്തിലും ബഹുമാനിക്കാതിരുന്ന ഒരു ഉദ്യോഗസ്ഥനാണ് നിയമത്തിന് മുന്നിൽ തലകുനിക്കാതെ മരണത്തെ സ്വയം സ്വീകരിച്ചത്.സനലിന്റെ ഭാര്യ പറഞ്ഞത് പോലെ ഈ വിധി കാലത്തിന്റെ നിയോഗം.. Content Highlight: Dysp B. Harikumar committed suicide


from mathrubhumi.latestnews.rssfeed https://ift.tt/2ProKUg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages