ന്യൂഡൽഹി: റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ പങ്കാളിയായി തിരഞ്ഞെടുത്തത് തങ്ങൾ തന്നെയാണെന്ന് ദസ്സോ സി ഇ ഒ എറിക് ട്രാപ്പിയർ. വാർത്താ ഏജൻസിയായ എ എൻ ഐക്കു നൽകിയ അഭിമുഖത്തിലാണ് എറിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. റഫാൽ ഇടപാടിൽ അനിൽ അംബാനിയുടെ കമ്പനിയെ ദസ്സോ പങ്കാളിയാക്കിയത് കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമായിരുന്നെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.റിലയൻസിനെ പങ്കാളിയാക്കാൻ കേന്ദ്രം സമ്മർദം ചെലുത്തിയെന്നമുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. തങ്ങൾ തന്നെയാണ് റിലയൻസിനെ തിരഞ്ഞെടുത്തതെന്ന ദസ്സോ സി ഇ ഒയുടെ വാദം പ്രധാനമന്ത്രിയെ രക്ഷിക്കാനാണെന്നും അന്ന് രാഹുൽ ആരോപിച്ചിരുന്നു.ഇങ്ങനെ വിവാദം കത്തുന്നതിനിടെയാണ് താൻ കള്ളം പറയാറില്ലെന്നും അംബാനിയെ തങ്ങൾ തന്നെ തിരഞ്ഞെടുത്തതാണെന്നും എറിക് അഭിപ്രായപ്പെടുന്നത്. താൻ മുമ്പു പറഞ്ഞ കാര്യങ്ങളും പ്രസ്താവനകളും സത്യമാണ്. കള്ളം പറയുന്ന ശീലം എനിക്കില്ല. സി ഇ ഒ എന്ന നിലയിൽ എനിക്ക് കള്ളം പറയാനാകില്ല- എറിക് കൂട്ടിച്ചേർത്തു. I dont lie. The truth I declared before and the statements I made are true. I dont have a reputation of lying. In my position as CEO, you dont lie: Dassault CEO Eric Trappier responds to Rahul Gandhis allegations, in an exclusive interview to ANI #Rafale pic.twitter.com/K6PMdhg8pF — ANI (@ANI) November 13, 2018 content highlights:I Dont Lie, we chose Reliance Defence says dassault ceo in rafale deal
from mathrubhumi.latestnews.rssfeed https://ift.tt/2FgwVOz
via
IFTTT
No comments:
Post a Comment