ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ശ്രീധരൻ പിള്ളയുടെ ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിനെ തുടർന്ന് ശബരിമലയിൽ സംഘർഷമുണ്ടായി. 52 വയസിന് മുകളിലുള്ള സ്ത്രീയെ വരെ തടയുന്ന സ്ഥിതിയുണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാൻ ആവശ്യപ്പെട്ടെന്നാണ് ശ്രീധരൻ പിള്ള പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തത്. ഈ പ്രസംഗത്തിന് ശേഷം ശബരിമലയിലുണ്ടായ സംഘർഷത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തന്റെ പ്രസംഗം കേൾക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് ശ്രീധരൻ പിള്ള കോടതിയിൽ വാദിച്ചു. പൊതുജനങ്ങളുടെ സാന്നിധ്യമില്ലാത്ത സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജിയിൽ വ്യാഴാഴ്ച കൂടുതൽ വാദം കേൾക്കും. കോഴിക്കോട് നടന്ന യുവമോർച്ചയുടെ പരിപാടിയിലായിരുന്നു പരാതിക്ക് കാരണമായ ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗം. പ്രസംഗത്തിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രസംഗം എല്ലാവരും കണ്ടതാണെന്നും നേരത്തെ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QEa2pR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages