കോഴിക്കോട്: കെ.എം. ഷാജിക്കെതിരെ ഹൈക്കോടതി വിധിയോടെ കേസിൽ അന്തിമതീരുമാനമായെന്ന് പറയാൻ കഴിയില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും, ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ ഷാജിയുടെ നിരപരാധിത്വം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. സ്ഥാനാർഥിയുടെ പേരിൽ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസായിരുന്നു അത്. എന്നാൽ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഹൈക്കോടതിയെ വിധിയെ സംബന്ധിച്ച്വിശദമായി പഠിച്ചശേഷം കൂടുതൽപ്രതികരിക്കാമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2SYA092
via
IFTTT
No comments:
Post a Comment