ആള്‍ക്കൂട്ടം കണ്ടാണ് ട്രാക്കിനടുത്തേയ്ക്ക് ചെന്നത്, ഒന്നേ നോക്കിയുള്ളൂ.. അതെന്റെ പൊന്നുമോളായിരുന്നു സാറേ...; നെഞ്ചുപൊട്ടി ഒരച്ഛന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ആള്‍ക്കൂട്ടം കണ്ടാണ് ട്രാക്കിനടുത്തേയ്ക്ക് ചെന്നത്, ഒന്നേ നോക്കിയുള്ളൂ.. അതെന്റെ പൊന്നുമോളായിരുന്നു സാറേ...; നെഞ്ചുപൊട്ടി ഒരച്ഛന്‍

കൊല്ലത്ത് ഓവര്‍ബ്രിഡ്ജിന് സമീപത്തു കൂടി കടന്നുപോകവേയാണ് റെയിവേട്രാക്കില്‍ ഒരാള്‍ക്കൂട്ടം കണ്ടത്. എന്തായാലും ഒന്ന് നോക്കിയേക്കാമെന്ന് കരുതി അങ്ങോട്ടേയ്ക്ക് ഓടിയടുത്തു. അവിടെ കൂടി നിന്നവരോട് കാര്യം തിരക്കിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഒരു കുട്ടി ജീവനൊടുക്കിയതാണെന്ന്.

ഒന്നേ നോക്കിയുള്ളൂ.. അതെന്റെ മോളായിരുന്നു. എന്റെ പൊന്നുമോളായിരുന്നു സാറേ... എന്തിനാ എന്റെ മോളിങ്ങനെ ചെയ്തത്... ഒരച്ഛന്റെ ഉള്ളു പൊള്ളിക്കുന്ന വാക്കുകള്‍ കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ വേദനയോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്.

ഇന്നലെയാണ് ഫാത്തിമാ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി രാഖി കൃഷ്ണയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് എത്തിയ രാഖിയുടെ വസ്ത്രത്തില്‍ നിന്നും ഉത്തര സൂചികകള്‍ കണ്ടെത്തിയെന്ന് ക്ലാസില്‍ ഉണ്ടായിരുന്ന അധ്യാപിക മുതിര്‍ന്ന അധ്യാപകരടങ്ങുന്ന സ്‌ക്വാഡിന് കൈമാറി. കോപ്പിയടിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ രാഖി മാനസികമായി തകര്‍ന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. കോളജില്‍ നിന്നും ഡീബാര്‍ ചെയ്യപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്ന രാഖി ഇക്കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. ഇതേതുടര്‍ന്ന് വൈസ് പ്രിന്‍സിപ്പാളും മറ്റൊരു അധ്യാപകനും ചേര്‍ന്ന് കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാഖിയുടെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കോളജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. കോളജ് സമയം കഴിയാതെ പുറത്ത് പോകണമെങ്കില്‍ പ്രത്യേക പാസ് വേണമെന്നിരിക്കെ രാഖി പുറത്തു പോയത് എങ്ങനെയെന്നും സഹപാഠികള്‍ ചോദിക്കുന്നു.



from mangalam.com https://ift.tt/2P7Xw0c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages