വരന്റെ അവിഹിത ബന്ധം കണ്ടെത്തി ബന്ധുക്കളെ അറിയിച്ചു; പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി ആസിഡ് ഒഴിച്ച് വനത്തില്‍ കുഴിച്ചുമൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

വരന്റെ അവിഹിത ബന്ധം കണ്ടെത്തി ബന്ധുക്കളെ അറിയിച്ചു; പ്രതിശ്രുത വധുവിനെ കൊലപ്പെടുത്തി, മൃതദേഹം കഷ്ണങ്ങളാക്കി ആസിഡ് ഒഴിച്ച് വനത്തില്‍ കുഴിച്ചുമൂടി

ലക്‌നൗ: വരന്റെ അവിഹിതബന്ധം കണ്ടെത്തി കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വധുവിനെ വരനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം വധുവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി. എന്നിട്ടും ക്രൂരത തീര്‍ന്നില്ല. കഷ്ണങ്ങളാക്കിയ യുവതിയുടെ മൃതദേഹം ആസിഡ് ഒഴിച്ച ശേഷം വനത്തില്‍ കുഴിച്ചിട്ടു.

ലക്‌നൗവിലാണ് മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. 21 വയസുള്ള സെനബ് ഖാന്‍ എന്ന യുവതിയാണ് മൃഗീയമായി കൊലചെയ്യപ്പെട്ടത്. സെനബ് ഖാന്റെ പ്രതിശ്രുത വരന്‍ ജഹാംഗീര്‍ ഖാനും(28) ബന്ധുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ജഹാംഗീര്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെനബ് ഖാനും ജഹാംഗീര്‍ ഖാനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന് ശേഷമാണ് ജഹാംഗീറിന് ഉത്തരാഖണ്ഡിലുള്ള മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് സെനബ് മനസിലാക്കിയത്. തുടര്‍ന്ന് സെനബ് ജഹാംഗീറിന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

അവിഹിതബന്ധം ബന്ധുക്കളെ അറിയിച്ചതിന്റെ ദേഷ്യത്തില്‍ ജഹാംഗീര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സെനബിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കൃഷിയിട വസതിയില്‍ വെച്ച് കൊലപ്പെടുത്തി. പിതാവും ബന്ധുവും ജോലിക്കാരനും കൊലുപാതകത്തിന് ജഹാംഗീറിനെ സഹായിച്ചു. കൊലുപാതകത്തിന് ശേഷം സെനബിന്റെ മൃതദേഹം ഇവര്‍ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി. തുടര്‍ന്ന് ആസിഡ് ഒഴിച്ച് വനത്തില്‍ കുഴിച്ചുമൂടുകയുമായിരുന്നു. ജഹാംഗീറിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറയുന്നു.



from mangalam.com https://ift.tt/2FKXzPS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages