ശബരിമലയ്ക്ക് പോകുമെന്ന് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ച യുവതികള്‍ക്ക് ഒപ്പം പങ്കെടുത്തയാള്‍ ആക്രമിക്കപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ശബരിമലയ്ക്ക് പോകുമെന്ന് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ച യുവതികള്‍ക്ക് ഒപ്പം പങ്കെടുത്തയാള്‍ ആക്രമിക്കപ്പെട്ടു

മലപ്പുറം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് തയ്യാറായി കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. മലപ്പുറം വഴിക്കടവ് സ്വദേശി സംഗീതിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാരക്കോട് ക്ഷേത്രം ഉത്സവത്തിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നും പിന്നാല്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്നും സംഗീത് ആരോപിച്ചു. മുന്‍പ് യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ നാമജപ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്‍മാറിയ കോഴിക്കോട് സ്വദേശിനി രേഷ്മാ നിശാന്തിനൊപ്പമാണ് കണ്ണൂര്‍ സ്വദേശിനി ഷനിജ സതീഷും കൊല്ലം സ്വദേശിനി ധന്യ വിഎസും കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. സുപ്രീംകോടതി വിധി വന്നതുമുതല്‍ സന്നിധാനത്തേക്ക് പോകാന്‍ വ്രതം എടുക്കുന്നുണ്ടെന്ന് യുവതികള്‍ വ്യക്തമാക്കിയുന്നു. തുടര്‍ന്ന് യുവതിയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു.



from mangalam.com https://ift.tt/2rcjOEh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages