നിലയ്ക്കല്‍ : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കാണിക്ക നല്‍കാതെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം വേണ്ടെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി അറിയിച്ചതായും 25 കോടി വേണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയ്ക്ക് പകരം സ്വകാര്യ ക്ഷേത്രങ്ങളെ വളര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും കാണിക്ക ഇടരുത് എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും ജീവനക്കാരെയും പെന്‍ഷന്‍കാരെയും ദ്രോഹിക്കരുതെന്നും പത്മകുമാര്‍ ആരോപിച്ചു.
ശബരിമലയ്ക്കായി വാദിക്കുന്നവര്‍ ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുനോക്കുന്നില്ല. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും തിരക്കൊഴിഞ്ഞ നിലയിലാണ് ശബരിമല. നിരോധഞാജ്ഞ നാളെ രാത്രി വരെ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ തുടരുകയാണ്.
മണ്ഡലകാലം തുടങ്ങി 10 ദിവത്തിലധികം പിന്നിട്ടിട്ടും മുന്‍ വര്‍ഷങ്ങളിലെ മണ്ഡലകാല തിരക്കിലേയ്ക്ക് ശബരിമല മാറിയിട്ടില്ല. മലകയറി വരുന്ന തീര്‍ത്ഥാടകര്‍ക്ക് സുഗമമായി പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തി മടങ്ങാം.
from mangalam.com https://ift.tt/2zv0G9i
via IFTTT
No comments:
Post a Comment